മാരുതി പ്രധാന ഡീസല്‍ കാര്‍ നിര്‍മാതാവാകും :ഭാര്‍ഗവ

Posted By:
Maruti Suzuki Ritz
മാരുതി സുസുക്കി രാജ്യത്തെ പ്രധാന ഡീസല്‍ കാര്‍ നിര്‍മാതാവായി മാറുമെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. പുതിയ വിപണി പ്രവണതയില്‍ ഡിസല്‍ കാറുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാരുതി ഓഹരിയുടമകളുടെ വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണിയില്‍ 40 ശതമാനം വിഹിതം കൈയടക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഡീസല്‍ കാര്‍ വിഭാഗത്തെ ശക്തിപ്പെടുത്തിയേ പറ്റൂ എന്ന് ഭാര്‍ഗവ പറഞ്ഞു. കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടായതിന് പ്രധാന കാരണം രൂപയുടെ ഇടിവാണെന്ന് അദ്ദേഹം ഓഹരിയുടമകളോട് പറഞ്ഞു. ഇറക്കുമതി കുറയ്ക്കുവാനുള്ള നടപടികള്‍ കമ്പനി എടുത്തുവരുന്നുണ്ട്. ചെലവ് ചുരുക്കല്‍ പരിപാടികളും ഇതോടൊപ്പം നടന്നുവരുന്നു.

നിലവില്‍ മാരുതിയുടെ അടിത്തറ പെട്രോള്‍ എന്‍ജിനുകളിലാണ്. പ്രധാന കാറുകള്‍ക്ക് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഇറക്കുന്നുണ്ടെങ്കിലും ഈ വഴിക്ക് കാര്യമായ നീക്കങ്ങള്‍ കമ്പനി ഇതുവരെ നടത്തിയിട്ടില്ല.

കമ്പനിയുടെ ലാഭം കുറയുന്നത് സംബന്ധിച്ച ആശങ്കകളാമ് ഓഹരിയുടമകള്‍ ഏറെയും പങ്കുവെച്ചത്. മനെസര്‍ പ്ലാന്‍റില്‍ കാര്യങ്ങളെ കുറച്ചുകൂടി ബുദ്ധിപരമായി നേരിടേണ്ടിയിരുന്നു എന്ന വികാരമാണ് പൊതുവിലുണ്ടായത്. മാരുതിയുടെ ഗുജറാത്ത് പദ്ധതികള്‍ മിക്ക ഓഹരിയുടമകളും സ്വാഗതം ചെയ്തു. പ്രശ്നങ്ങളുണ്ടാക്കാത്ത തൊഴിലാളികളെ അവിടെ കിട്ടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കമ്പനിയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചുവെങ്കിലും ഡിവിഡന്‍റ് കുറയാത്തതില്‍ ഓഹരിയുടമകള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ആര്‍സി ഭാര്‍ഗവയെ വീണ്ടും ചെയര്‍മാനായി അംഗീകരിച്ചു.

English summary
RC Bharghava, the chairman of Maruti Suzuki has told the shareholders that the company was now contemplating on diesel car models.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark