എര്‍റ്റിഗ കാത്തിരിപ്പ് കുറഞ്ഞേക്കും

മനെസര്‍ പ്ലാന്‍റിലെ ലോക്കൗട്ട് തുടരുന്നതിനിടെ ഗുഡ്‍ഗാവ് പ്ലാന്‍റിലെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മാരുതി നടപടി തുടങ്ങി. മനെസര്‍ പ്ലാന്‍രില്‍ നിര്‍മിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ക്കു വേണ്ടി എത്തിച്ചേരുന്ന എന്‍ജിനുകള്‍ ഗുഡ്‍‍ഗിവില്‍ നിന്നുള്ള വാഹനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയും. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി വിപണിയിലെ പ്രതിസന്ധിയെ നേരിടുക എന്നതാണ് മാരുതിക്കു മുമ്പില്‍ ഇപ്പോഴുള്ള മാര്‍ഗം.

ഗുഡ്‍ഗാവില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ പ്രധാനപ്പെട്ടത് എര്‍റ്റിഗ എംപിവിയാണ്. ഈ വാഹനത്തിന് നിലവില്‍ ആറ്-ഏഴ് മാസത്തെ കാത്തിരിപ്പുസമയമാണുള്ളത്. റിറ്റ്സ് ഹാച്ച്ബാക്കും ഇവിടെ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. എര്‍റ്റിഗയുടെ ഡിമാന്‍ഡിന്‍റെ 80 ശതമാനവും ഡീസല്‍ വാഹനത്തിനു വേണ്ടിയുള്ളതാണ്. അധികമായി വരുന്ന എന്‍ജിനുകള്‍ ഇവയ്ക്ക് ഘടിപ്പിച്ച് വിപണിയില്‍ എത്തിക്കുകയും അതുവഴി കാത്തിരിപ്പു സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്.

Maruti Suzuki Ertiga

അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ കാര്യത്തില്‍ ഉപഭോക്താക്കളുടെ ആശങ്ക കൂടുകയാണ്. ഇവ നിര്‍മിക്കുന്നത് മനെസര്‍ പ്ലാന്‍റിലാണ്. പ്രശ്നത്തിന് അടുത്തെങ്ങും പരിഹാരം കാണുന്ന ലക്ഷണം കാണാത്തത് ഉപഭോക്താക്കളെ മറ്റ് കമ്പനികളുടെ വാഹനങ്ഹളിലേക്ക് മനസ്സ് തിരിക്കാന്‍ കാരണമായിരിക്കുകയാണ്.

ദിനംപ്രതി 70 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് അടച്ചിടല്‍ വഴി സംഭവിക്കുന്നത്. തൊഴില്‍ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരിക്കുന്നതാണ് മാരുതിയുടെ ഇതുവരെയുള്ള രീതി. സംസ്ഥാനം വിട്ടുപോകുമെന്ന ഭീഷണിയിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നാണ് മാരുതി കരുതുന്നത്.

Most Read Articles

Malayalam
English summary
Maruti is planning to increase the Ertiga production using the extra diesel engines.
Story first published: Friday, August 3, 2012, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X