ആള്‍ട്ടോ 800ന് 44,000 ബുക്കിംഗ്

മാരുതി സുസുക്കി ആള്‍ട്ടോ 800 ബുക്കിംഗ് 44,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. വാഹനത്തിന്‍റെ ലോഞ്ചിനു മുന്‍പ് തന്നെ വന്‍ ബുക്കിംഗ് നേടി ആള്‍ട്ടോ 800 ശ്രദ്ധ നേടിയിരുന്നു.

ആള്‍ട്ടോ 800ന്‍റെ ഡിസൈന്‍ സംബന്ധമായി വ്യാപകമായ വിമര്‍ശനങ്ങളാണ് ഓട്ടോ ഉലകത്തില്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെയാണ് ഉപഭോക്താക്കള്‍ മാരുതി ഷോറൂമുകളിലേക്ക് പാഞ്ഞുകയറുന്നത്.

Maruti Suzuki Alto 800

മാരുതി സുസുക്കിയുടെ വന്‍ ശൃംഖലകളും മികവുറ്റ സര്‍വീസും മെയിന്‍റനന്‍സ് കുറവുമെല്ലാമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനിടയിലേക്ക് പുറംഭംഗിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉപഭോക്താക്കള്‍ കണക്കിലെടുക്കുന്നില്ല എന്നുവേണം കരുതാന്‍. കാറിന്‍റെ സൗന്ദര്യവശങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന സാമ്പത്തികവിഭാഗമല്ല മാരുതിയുടെ ഉപഭോക്താക്കള്‍ എന്നുവേണം മനസ്സിലാക്കാന്‍. മാരുതിയില്‍ നിന്ന് ഭംഗിയുള്ള കാര്‍ വേണമെന്ന് താല്‍പര്യപ്പെടുന്നവര്‍ക്ക് പോകാന്‍ മാരുതി സ്വിഫ്റ്റും റിറ്റ്സുമെല്ലാമുണ്ട്.

ഡിസൈന്‍പരമായി നോക്കുകയാണെങ്കില്‍ മാരുതി ആള്‍ട്ടോ 800ന്‍റെ എതിരാളിയായ ഹ്യൂണ്ടായ് ഇയോണ്‍ തന്നെയാണ് മുമ്പിലെന്നുകാണാം.

ധനത്രയോദശി ദിനത്തില്‍ 2000 ആള്‍ട്ടോ 800 ആണ് ഡെലിവെറി നടത്തിയത്. കേരളത്തില്‍ മലപ്പുറത്ത് ഒറ്റദിവസം 200 ആള്‍ട്ടോ 800കള്‍ ഡെലിവെറി നടത്തിയത് വാര്‍ത്തയായിരുന്നു.

അവതരണവിലയിലാണ് ഇപ്പോള്‍ കാര്‍ വിറ്റഴിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് കേട്ടതോടെ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഷോറൂമുകളിലേക്ക് പായുകയായിരുന്നു.

മാരുതി ആള്‍ട്ടോ 800 പെട്രോള്‍ വില
STD - 2.44 ലക്ഷം
LX - 2.765 ലക്ഷം
LXi - 2.99 ലക്ഷം

മാരുതി ആള്‍ട്ടോ 800 പെട്രോള്‍-സിഎന്‍ജി വില
STD - 3.19 ലക്ഷം
LX - 3.37 ലക്ഷം
LXi- 3.56 ലക്ഷം

Most Read Articles

Malayalam
English summary
Maruti Suzuki Alto 800 has got a whopping 44000 bookings.
Story first published: Wednesday, November 21, 2012, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X