എര്‍റ്റിഗ കാത്തിരിപ്പ് കൂടും

മാരുതി സുസുക്കി എര്‍റ്റിഗയുടെ ബുക്കിംഗ് നില മാരകമായി ഉയരുകയാണ്. ഇത് ഇപ്രകാരം മുമ്പോട്ടു പോയാല്‍ കാര്യങ്ങള്‍ വിചാരിച്ചിടത്തൊന്നും നില്‍ക്കില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ലോഞ്ച് ചെയ്ത് ഒരുമാസം പിന്നിട്ടതേയുള്ളൂ. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം 40,000ത്തിലധികം ബുക്കിംഗുകള്‍ എര്‍റ്റിഗയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഇതില്‍ നിന്ന് അനുമാനിക്കാവുന്ന ഒരു സംഗതി കാത്തിരിപ്പ് സമയം കൂടും എന്നുള്ളതാണ്.

നിലവിലെ കൊലവെറി ഡിമാന്‍ഡിനെ നേരിടാന്‍ ഇപ്പോഴത്തെ ഉല്‍പാദന അളവ് മതിയാവില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്. ഡീസല്‍ കാറുകള്‍ക്കാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്. ഇവയില്‍ ചില വേരിയന്‍റുകള്‍ക്ക് ആറ് മാസത്തിലധികം കാത്തിരിപ്പ് വേണ്ടിവരും എന്നറിയുന്നു. ഇത് തീര്‍ച്ചയായും എതിരാളികളായ ഇന്നോവ, സൈലോ, ടവേര എന്നിവയ്ക്ക് ഗുണകരമായിത്തീര്‍ന്നേക്കും.

ഇന്നോവയുടെ സമാനമായ വീല്‍ബേസില്‍ വരുന്ന വാഹനം പക്ഷെ വിലയില്‍ ഇന്നോവയെക്കാള്‍ കുറഞ്ഞു നില്‍ക്കുന്നു. ഇക്കാരണത്താലാണ് ബുക്കിംഗ് ഇത്രയും ഉയര്‍ന്നത്. അതിശക്തമായ മത്സരത്തിന്‍റെ അന്തരീക്ഷമാണ് സെഗ്മെന്‍റില്‍ എര്‍റ്റിഗ ഉയര്‍ത്തിയിട്ടുള്ളത്.

ഇപ്പോള്‍ ലഭിക്കുന്ന സ്വീകരണം തുടര്‍ന്നും എര്‍റ്റിഗയ്ക്ക് ലഭിച്ചുകൊണ്ടിരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. സെഗെമ്ന്‍റില്‍ എര്‍റ്റിഗ കൈക്കൊണ്ടിരിക്കുന്ന ഇടം വളരെ പ്രത്യേകതകളുള്ളതാണ്. ഇന്ത്യന്‍ സാമ്പത്തിക ചുറ്റുപാടിനെയും ജീവിത രീതിയെയും ഒരുമിച്ച് കണക്കിലെടുത്തുള്ള ഈ വാഹനത്തിന്‍റെ നില്‍പിനെ മറികടക്കുവാന്‍ ഇനിയൊരു വാഹനം വരേണ്ടിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Considering the whopping amounts of bookings, the waiting period of Maruti Suzuki Ertiga seems to be increasing even within a month of its launch.
Story first published: Wednesday, May 23, 2012, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X