മെര്‍ക് സിക്ലാസ് പെര്‍ഫോമന്‍സ് പതിപ്പ് എത്തി

മെഴ്സിഡസ് സി ക്ലാസ് സെഡാനിന്‍റെ എഎംജി പെര്‍ഫോമന്‍സ് എഡിഷന്‍ കഴിഞ്ഞദിവസം ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. നിലവില്‍ വിപണിയിലുള്ള സി250 സിഡിഐ ബ്ലൂമോഷന്‍ പതിപ്പിനെ അപ്ഗ്രേഡ് ചെയ്തതാണ് ഈ വാഹനം. ആകര്‍ഷകമായ ചില മാറ്റങ്ങള്‍ എഎംജി പതിപ്പിന് വരുത്തിയിട്ടുണ്ട്. ബോഡി സ്റ്റൈലിംഗില്‍ കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങളാണ് നല്‍കിയിട്ടുള്ളത്. 17 ഇഞ്ച് എഎംജി ട്വിന്‍ സ്പോക് ലൈറ്റ് അലോയ് വീലുകള്‍, പെര്‍ഫറേറ്റ് ചെയ്ത ഫ്രണ്ട് ബ്രേക് ഡിസ്കുകള്‍, സ്പോര്‍ട്സ് സസ്പെന്‍ഷന്‍ എന്നിവ പുതുമകളാണ്.

ആഡംബരവും സ്പോര്‍ടിനെസ്സും ഒത്തുചേര്‍ന്നതാണ് ഈ വാഹനം എന്നു പറയാം. സ്റ്റീയറിംഗ് വീല്‍ ഗിയര്‍ ഷിഫ്റ്റ് ഈ കാറിലുണ്ട്. 3 സ്പോക് മള്‍ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീല്‍ നാപ്പാ ലതറില്‍ പൊതിഞ്ഞിരിക്കുന്നു.

Mercedes-Benz C-Class AMG Edition

എഎംജി സ്പോര്‍സ് പാക്കേജിലൂടെ ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍ വാഹനത്തെ കൂടുതല്‍ അഗ്രസ്സീവാക്കിയിട്ടുണ്ട്.

മെഴ്സിഡസ് സി ക്ലാസിന് രാജ്യത്ത് വന്‍ വരവേല്‍പാണ് ലഭിച്ചതെന്ന് മെര്‍ക് സിഇഓ പീറ്റര്‍ ഹൊനെഗ് ചൂണ്ടിക്കാട്ടി. മെര്‍ക് പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും വിജയം കൈവരിച്ച സെഡാനുകളില്‍ ഒന്നാണിത്. ഏതാണ്ട് 15,000 യൂണിറ്റ് രാജ്യത്ത് കൊണ്ട് വിറ്റഴിച്ചു.

പുതിയ എഎംജി പെര്‍ഫോമന്‍സ് എഡിഷന് തീര്‍ച്ചയായും ആരാധകരെ കണ്ടെത്താന്‍ കഴിയും എന്നുതന്നെ കരുതണം. എന്‍ട്രി ലെവല്‍ ആഡംബര വിഭാഗത്തെ പുനര്‍നിര്‍വചിക്കാന്‍ ശേഷിയുള്ള മാറ്റങ്ങളുമായാണ് മെര്‍ക് മുന്നോട്ടു നീങ്ങുന്നത്.

സി-ക്ലാസ് എഎംജി പെര്‍ഫോമന്‍സ് എഡിഷന് 35, 90,516 രൂപയാണ് ഹൈദരബാദ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Mercedes-Benz India has launched the AMG Performance edition of the C-Class sedan yesterday.
Story first published: Friday, June 15, 2012, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X