റെയ്ഞ്ച് റോവറിനായി വീണ്ടും നിക്ഷേപം

170 രാജ്യങ്ങളിലായാണ് പുതിയ റേയ്ഞ്ച് റോവര്‍ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലും ഈ നാലാം തലമുറ വാഹനം ലഭ്യമായിരിക്കും.
ഈ മാസം തന്നെ ആദ്യ വില്‍പന തുടങ്ങും എന്നാണറിയുന്നത്. മൂന്നു വര്‍ഷത്തെ പരിശ്രമങ്ങള്‍ പുതിയ റെയ്ഞ്ച് റോവറിന് പിന്നിലുണ്ട്. ഏതാണ്ട് 1000 തൊഴിലവസരങ്ങളാണ് ഈ വാഹനത്തിന്‍റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്രം ജാഗ്വര്‍ നല്‍കിയത്.
പുതിയ റേയ്ഞ്ച് റോവര്‍ ഒരു പ്രതീകമാണെന്ന് കമ്പനി സിഇഒ ഡോ. റാള്‍പ് സ്പെത് അറിയിച്ചു. ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയും ക്ലാസ് ലീഡിംഗ് ഉല്‍പന്നങ്ങള്‍ ലോകത്തെമ്പാടും എത്തിക്കുന്നതിനും ഗുണനിലവാരം, പ്രകടനം, വേഗത, ആഡംബരം എന്നിവയില്‍ കമ്പനി പുലര്‍ത്തുന്ന ശ്രദ്ധയും പുതിയ റെയ്ഞ്ച് റോവര്‍ നിര്‍മാണം സാക്ഷ്യം നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ച ആദ്യത്തെ എസ്‍യുവിയാണ് റെയ്ഞ്ച് റോവര്‍. ഭാരക്കുറവാണ് ഈ ദ്രവ്യത്തിന്‍റെ ഉപയോഗത്തിലൂടെ സാധിക്കുന്നത്. ഏതാണ്ട് 20 ശതമാനത്തോളം ഭാരക്കുറവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് പുതിയ റെയ്ഞ്ച് റോവറിന്. ഇതുവഴി ഇന്ധനക്ഷമത കൈവരിക്കുകയും കരിമ്പുകത്തള്ളല്‍ 22 ശതമാനം കണ്ട് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








