നിസ്സാന്‍ ഇവാലിയ ലണ്ടനില്‍ ടാക്സിയാകുന്നു

Posted By:
Nissan Evalia
ഓരോ രാഷ്ടത്തിനും അതാതിന്‍റെ ടാക്സികളുണ്ട്! അമേരിക്കക്കാര്‍ക്ക് ഫോര്‍ഡ് ക്രൗണ്‍ വിക്ടോറിയയാണ് ടാക്സിയെങ്കില്‍ ലണ്ടനിത് ഹക്നി കാര്യേജ് ആണ്. ഇന്ത്യയില്‍ വരുമ്പോള്‍ നഗരങ്ങള്‍ക്കനുസരിച്ച് ചെറിയ ചില മാറ്റങ്ങളുണ്ടാകാം. എങ്കിലും പൊതുവില്‍ അംബാസ്സഡര്‍ കാറാണ് ഇന്ത്യന്‍ നിരത്തുകളില്‍ ടാക്സിയായി ഓടുന്നത്. ഇതിനിടയില്‍ പ്രീമിയര്‍ പദ്മിനി എന്ന പഴയ താരത്തെയും കണ്ടെത്താം. വലുതും ചെറുതുമായ നഗരങ്ങളില്‍ ഓട്ടോറിക്ഷ എന്ന മുക്കാലിയായ അത്ഭുതജീവിയും ഉണ്ടായിരിക്കും.

ലണ്ടനിലെ ഹക്നി കാര്യേജിനെ വെല്ലാന്‍ നിസ്സാന്‍ ഇവാലിയ എന്ന പുതുമുഖം ഒരുങ്ങുന്നതാണ് പുതിയ വാര്‍ത്ത. മത്സരിക്കാന്‍ പോകുന്നത് കാലങ്ങളായി ഇംഗ്ലണ്ടിന്‍റെ മനസ്സില്‍ പതിഞ്ഞുപോയ ഒരു രൂപത്തോടാണ്. ക്യൂന്‍ എലിസബത്തും ലണ്ടനിലെ പ്രമുഖ രാഷ്ട്രീയക്കാരുമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന, ലണ്ടന്‍ നഗരത്തിന്‍റെ മുഖമുദ്രകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന വാഹനമാണ്.ഹാക്നി കാര്യേജ്. ഈ വാഹനത്തിന്‍റെ ഔദ്യോഗിക നാമം ഹക്നി കാര്യോജ് എന്നാണെങ്കിലും ലണ്ടന്‍ ടാക്സി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്രയെല്ലാം പറഞ്ഞുകൂട്ടിയത്. നിസ്സാന്‍ ഇവാലിയയുടെ ജോലി അത്രകണ്ട് എളുപ്പമല്ല എന്നു സൂചിപ്പിക്കാനാണ്.

നിസ്സാന്‍ ഇവാലിയ എന്ന എന്‍വി 200ന് ഒരു ടാക്സി എന്ന നിലയില്‍ നിരവധി ഗുണഗണങ്ങള്‍ പറയാനുണ്ട്. കൂടിയ മൈലേജ്, കൂടുതല്‍ സ്പേസ്, വിശ്വാസ്യത തുടങ്ങിയവ ഇവയില്‍ പെടുന്നു. കൂടാതെ ഒരു പുതിയ കാര്‍ മോഡല്‍ എന്നതും ഇവാലിയയ്ക്ക് സ്വയം എടുത്തണിയാവുന്ന വിശേഷണങ്ങളാണ്.

നിസ്സാന്‍ ഇവാലിയ ഡീസല്‍ മോഡലാണ് ലണ്ടന്‍ ടാക്സിയായി മാറ്റാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. 1.5 ലിറ്റര്‍ കെ9കെ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 2.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ വേരിയന്‍റും ഇവാലിയയ്ക്കുണ്ട്. 89 കുതിരകളുടെ ശേഷിയും 240 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പകരുന്നു.

English summary
The Nissan Evalia has emerged as a possible replacement of the venerable London Taxi soon after it became the official taxi in New York.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark