നിസ്സാന്‍ 118.5% വളര്‍ന്നു!

Posted By:
Nissan Sunny
ജൂലായ് മാസത്തെ കണക്കുകളില്‍ നിസ്സാന്‍ മോട്ടോഴ്സിന്‍റെ വില്‍പനയില്‍ 118.5 ശതമാനത്തിന്‍റെ വര്‍ധന. സണ്ണി സെഡാന്‍ മികച്ച പ്രകടനം തുടരുന്നത് നിസ്സാനിന്‍റെ ഈ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

മൊത്തം 3481 വാഹനങ്ങളാണ് നിസ്സാന്‍ ജൂലായില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1593 വാഹനങ്ങള്‍ മാത്രമാണ് കമ്പനി വിറ്റിരുന്നത്.

ഇവയില്‍ സണ്ണി സെഡാന്‍ 2436 യൂണിറ്റ് വിറ്റു. നിസ്സാന്‍ മൈക്ര പ്രീമിയം ഹാച്ച്ബാക്ക് 1028 യൂണിറ്റാണ് വിറ്റിട്ടുള്ളത്. ബാക്കി വരുന്നവ നിസ്സാന്‍ ടീന ആഡംബര സെഡാന്‍, എക്സ്-ട്രെയില്‍ എസ്‍യുവി, നിസ്സാന്‍ 370സി സ്പോര്‍ട്സ് കാര്‍ എന്നിവ ചേര്‍ന്ന് പങ്കിട്ടെടുത്തു.

വില്‍പന കാര്യമായി ഉയരുന്നത് തങ്ങളെ ഉത്സാഹഭരിതരാക്കുന്നതായി നിസ്സാന്‍ അറിയിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ശരിയായ ഉല്‍പന്നം തെരഞ്ഞെടുക്കുന്നതില്‍ വിജയിക്കുന്നതായി നിസ്സാന്‍ മാനേജിംഗ് ഡയറക്ടര്‍ ഇഷിദ ടാകയുകി ചൂണ്ടിക്കാട്ടി. ഇതാണ് നിസ്സാനിന്‍റെ മികച്ച പ്രകടനത്തിന് കാരണം.

നിസ്സാന്‍ ഇവാലിയയുടെ ലോഞ്ച് സംഭവിക്കുന്നതോടെ കൂടുതല്‍ മുന്നേറ്റങ്ങള്‍ വിപണിയില്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Nissan has posted a 118.5% increase in its July sales.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark