സ്കാല ലോഞ്ച് 11 മണിക്ക്

Posted By:
Renault Scala
റിനോയില്‍ നിന്നുള്ള സ്കാല മിഡ്‍ലെവല്‍ സെഡാന്‍ ഇന്ന് ലോഞ്ച് ചെയ്യും. ഈയിടെ പുറത്തിറങ്ങിയ ഡസ്റ്റര്‍ എസ്‍യുവിയുടെ വിജയാഹ്ലാദത്തിനിടയ്ക്കാണ് സ്കാല വന്നെത്തുന്നത്. ഈ വാഹനം നിസ്സാന്‍ സണ്ണിയുടെ ഒരു റീബാഡ്‍ജ്‍ഡ് പതിപ്പാണ്.

പെട്രോള്‍/ഡീസല്‍ പതിപ്പുകളുമായാണ് സ്കാല വന്നെത്തുന്നത്. ഡീസല്‍ വിപണി അതിവേഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്കാലയ്ക്ക് മികച്ച നീക്കങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച ആഡംബരസൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സ്കാല വിപണിയിലെത്തുന്നത്. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ഒരു വാഹന പ്രണയിയെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം സ്കാല എടുത്തണിഞ്ഞിരിക്കുന്നു.

ആറ് ലക്ഷത്തിനുള്ളില്‍ വെച്ച് സ്കാലയുടെ വില തുടങ്ങുമെന്നാണ് 1498 സിസിയുടെ എന്‍ജിനായിരിക്കും പെട്രോള്‍ സ്കാലയില്‍ ഉണ്ടായിരിക്കുക. ഈ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 97.6 കുതിരശക്തി പകരും. 4000 ആര്‍പിഎമ്മില്‍ 134 എന്‍എം ആണ് ചക്രവീര്യം.

ഡീസല്‍ എന്‍ജിന്‍ 1461 സിസിയുടേതാണ്. 84.8 കുതിരകളുടെ ശേഷി ഈ വാഹനത്തിനുണ്ട്. 200 എന്‍എം ആണ് ചക്രവീര്യം.

പെട്രോള്‍ പതിപ്പ് 5 സ്പീഡ് ഓട്ടോമാറ്റിക്കിലും 5 സ്പീഡ് മാന്വലിലും വരുന്നു. ഡീസല്‍ എന്‍ജിന് മാന്വല്‍ മാത്രമേയുള്ളൂ.

സ്കാലയുടെ ലോഞ്ച് ലൈവായി ഫേസ്‍ബുക്കില്‍ കിടയ്ക്കും. താഴെക്കാണുന്ന ലിങ്ക് വഴി സഞ്ചരിച്ചാല്‍ മതി. 11 മണിക്കാണ് ലോഞ്ച് നടക്കുന്നത്.

Renault Facebook link

English summary
Renault will be launching the Scala sedan in the Indian market at 11 AM.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark