ടാറ്റയുടെ ഇലക്ട്രിക് കാര്‍ തയ്യാറാവുന്നു

Tata eMO
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ നിര്‍മിച്ചതിന്‍റെ പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയാണ് ടാറ്റ. പുതിയൊരു നീക്കത്തിലൂടെ ഓട്ടോമൊബൈല്‍ ലോകത്തിന്‍റെ ശ്രദ്ധയെ ടാറ്റ വീണ്ടും പിടിച്ചടക്കുകയാണ്. ഒരു ഇലക്ട്രിക് കാര്‍ നിര്‍മിച്ചെടുക്കുവാന്‍ ടാറ്റ ശ്രമിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ടാറ്റയുടെ ഐടി സേവന കമ്പനിയായ ടാറ്റാ ടെക്നോളജീസ്, ഫ്രാന്‍സിലെ ഡസ്സോള്‍ട് സിസ്റ്റംസുമായി ചേര്‍ന്നാണ് ഇലക്ട്രിക് കാര്‍ നിര്‍മാണം മുന്നോട്ട് കൊണ്ടുപോകുന്നത്. വാഹനത്തിന്‍റെ സാധ്യതാപഠനം പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് വിവരം.

ടാറ്റ ഇലക്ട്രിക് കാറിന് വില 20,000 ഡോളര്‍ വിലയിലായിരിക്കും വിപണിയില്‍ ലഭ്യമാക്കുകയെന്ന് ടാറ്റ ടെക്നോളജീസ് അറിയിക്കുന്നു. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് പത്ത് ലക്ഷം രൂഫാ. കാറിന്‍റെ കണ്‍സെപ്റ്റിന് 'ഇമോ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്ഥലപരമായ ശ്രദ്ധയോടെയാണ് വാഹനത്തിന്‍റെ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ എല്ലാ സംവിധാനങ്ങളും ഏറ്റവും ചുരുങ്ങിയ ഇടത്തില്‍ വിന്യസിച്ച് സ്ഥലസൗകര്യം വര്‍ധിപ്പിക്കാനാണ് ശ്രമം.

ഇന്‍ഡിക ഹാച്ച്ബാക്കിന് ഒരു ഇലക്ട്രിക് പതിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റി ടാറ്റ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. നോര്‍വെയിലെ ഒരു കമ്പനിയുമായി ചേര്‍ന്ന് ഇതിനുള്ള നീക്കങ്ങള്‍ കമ്പനി നടത്തിവരികയാണെന്നറിയുന്നു. 2011 അവസാനത്തോടെ ഇന്‍ഡിക ഇലക്ട്രിക് കാര്‍ വിപണിയിലെത്തുമെന്ന് ചില ഊഹാത്മകര്‍ അറിയിക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors is reportedly planning to develop a new electric car.
Story first published: Friday, June 22, 2012, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X