മാരുതി എര്‍റ്റിഗയ്ക്ക് ടാറ്റ എതിരാളി?

Written By:
To Follow DriveSpark On Facebook, Click The Like Button
മാരുതി സുസുക്കി ഇതാദ്യമായി എംയുവി വിപണിയിലേക്ക് ഒന്നു കയറിയിരുന്നതേയുള്ളൂ. സംഗതി ടാറ്റയ്ക്ക് പിടിച്ചിട്ടില്ല. ഉടനെ പണി കൊടുക്കണമെന്ന് ടാറ്റ തന്‍റെ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചെറുകാര്‍ വില്‍പനയില്‍ ഇന്ത്യയിലെ രാജാവായ മാരുതി സുസുക്കി പുറത്തിറക്കിയ എംയുവി ഒരു ചെറു എംയുവിയായത് സ്വാഭാവികം. മാരുതിയുടെ ഉപഭോക്താക്കള്‍ ആരാണെന്ന് മാരുതിക്ക് നന്നായറിയാം. ഒരു പുതിയ സെഗ്മെന്‍റ് തന്നെ സൃഷ്ടിച്ചു എന്ന രീതിയിലാണ് ചിലര്‍ മാരുതി എംയുവിയെ വാഴ്ത്തിയത്. ഇതെല്ലാം കൂടി കണ്ടപ്പോളാണ് ടാറ്റയ്ക്ക് ഐഡിയ കത്തിയത്. പുതിയ സെഗ്മെന്‍റുണ്ടാക്കുന്ന ഏര്‍പ്പാട് ടാറ്റയ്ക്ക് (നാനോ) പണ്ടേയുണ്ട്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് സത്യമാണെങ്കില്‍ മാരുതി എര്‍റ്റിഗയുടെ പപ്പും പൂടയും പറിച്ചെടുത്ത് പരിശോധിക്കുകയാണ് ടാറ്റ അവരുടെ ഗവേഷണകേന്ദ്രത്തില്‍. പ്രസ്തുത ബലാല്‍സംഗം കണ്ടെത്തിയ ചിലര്‍ പറഞ്ഞുണ്ടാക്കുന്നത് എര്‍റ്റിഗയ്ക്ക് ഒരെതിരാളിയെ സൃഷ്ടിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ടെന്നാണ്. ടാറ്റ ഇത് ചെയ്തുവെങ്കില്‍ അത് മറ്റേതിനല്ലെങ്കില്‍ പിന്നെന്തിനാണ്?

എതിരാളികളുടെ കാറുകള്‍ വാങ്ങി ഗവേഷണ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി വസ്ത്രാക്ഷേപം ചെയ്യുന്നത് സാധാരണ നടക്കാറുള്ളതാണ്. സാങ്കേതികതയുടെ ഉപയോഗം എപ്രകാരം എന്ന പഠനം മാത്രമാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇതെല്ലാം മനസ്സിലാക്കി വേണം എതിരുല്‍പന്നം നിര്‍മിച്ചെടുക്കാന്‍.

മാരുതി ഡിസൈറിന്‍റെ പുതിയ കോംപാക്ട് രൂപത്തെയും ടാറ്റ ഗവേഷണ കേന്ദ്രത്തില്‍ പഠിച്ചുവരികയാണ്. മാന്‍സയുടെ കോംപാക്ട് പതിപ്പ് വരുന്നതിനെ കുറിച്ച് നേരത്തെ ഡ്രൈവ്സ്പാര്‍ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ.

English summary
Reports say Tata Motors is conducting extensive testing of the Ertiga in its research facility. Is this in preparation of development of its own Ertiga rival?
Story first published: Wednesday, September 12, 2012, 15:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark