ടാറ്റ നാനോ ഡീസല്‍ ഇനിയും വൈകും?

Posted By:

ഒരു ഇന്ത്യന്‍ സംരംഭകന് മാത്രം സാധിക്കുന്ന ഭാവനയാണ് ടാറ്റ നാനോ. ഇന്ത്യന്‍ ജനതയുടെ പരാധീനതകളെ അവരെങ്ങനെ സര്‍ഗാത്മകമാക്കിത്തീര്‍ക്കുന്നു എന്നതിന് ഒരു ദൃഷ്ടാന്തമായി നാനോയെ ചൂണ്ടിക്കാണിക്കാവുന്നതാണ്. 636 സിസി പെട്രോള്‍ എന്‍ജിനുമായി വന്ന നാനോ 25 കിലോമീറ്റര്‍ മൈലേജാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ വാഹനത്തിന്‍റെ ഡീസല്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. മറ്റെല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ മുമ്പോട്ട് പോകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്ന എന്‍ജിനീയര്‍മാര്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Tata Nano Europa

800 സിസി എന്‍ജിനാണ് ഡീസല്‍ നാനോയ്ക്കു് ഘടിപ്പിക്കാനുദ്ദേശിക്കുന്നത്. ഈ എന്‍ജിന്‍ 30 കിലോമീറ്ററെങ്കിലും മൈലേജ് പകരുന്നതായിരിക്കണം എന്നാണ് ടാറ്റയുടെ നിര്‍ദ്ദേശം. മുപ്പതല്ല, അമ്പത് വേണമെങ്കിലും ഉണ്ടാക്കാം. പക്ഷെ, പവറുണ്ടാവില്ല. ഈ കോംപ്രമൈസ് പക്ഷെ സെഗ്മെന്‍റില്‍ സാധ്യമല്ല. പവര്‍ വിട്ടുവീഴ്ച ചെയ്യാതെ 800 സിസി ടു സിലിണ്ടര്‍ എന്‍ജിനില്‍ നിന്ന് 30 കിമി മൈലേജ് എങ്ങനെ ഊറ്റിയെടുക്കാം? ടാറ്റ എന്‍ജിനീയര്‍മാര്‍ തല പുകയ്ക്കുകയാണ്.

ടാറ്റ നാനോ ഡീസല്‍ എന്‍ജിന്‍ ലോകത്തിലെ ഏറ്റവും ചെറിയ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2013ലാണ് ഈ വാഹനത്തിന്‍റെ ലോഞ്ച് പ്രതീക്ഷിച്ചിരുന്നത്. വേണ്ടത്ര മൈലേജില്ലാതെ ഡീസല്‍ കാര്‍ വിപണിയിലെത്തിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ലാത്തതിനാല്‍, എന്‍ജിനീയര്‍മാരുടെ പരിശ്രമം വിജയിക്കും വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

പെട്രോള്‍ വില ഉയര്‍ന്നത് ടാറ്റ നാനോയുടെ വില്‍പനയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ വണ്ടിയുടെ 650 സിസി എന്‍ജിനുണ്ടാക്കുന്ന ശബ്ദം നിരവധി ഉപഭോക്താക്കളെ അകറ്റിനിര്‍ത്താന്‍ പോന്നതാണ്.

English summary
Reports say that Tata Nano diesel car wont come in the previously expected time due to some technical issues in the developing of diesel engine.
Story first published: Tuesday, September 25, 2012, 11:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark