ടാറ്റ നാനോ പുതിയ ആകാശങ്ങളിലേക്ക്

രത്തന്‍ ടാറ്റയ്ക്ക് ടാറ്റ നാനോയിലുള്ള വിശ്വാസം ഗാന്ധിജിക്ക് അഹംസയിലുണ്ടായിരുന്ന വിശ്വാസം പോലെ ഉറച്ചതാണ്. ഇന്നല്ലെങ്കില്‍ നാളെ നാനോ വിപണിയെ കീഴടക്കുമെന്ന വിശ്വാസം ടാറ്റയ്ക്കുണ്ട്. തന്‍റെ സ്വപ്നങ്ങങ്ങളുടെ പിന്നാലെ അന്തമില്ലാതെ പായുന്നത് ടാറ്റയ്ക്കൊരു ശീലമാണ്. ഇക്കാരണത്താലാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് അടുത്തൂണ്‍ പറ്റിയിട്ടും ഭാഗവതം വായിച്ചിരിക്കാനൊന്നും മെനക്കെടാതെ നാനോ കാറില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചിരിക്കുന്നത്.

ചില കച്ചവടതന്ത്രപരമായ പാളിച്ചകള്‍ നാനോയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നത് വിപണിയെ നിരീക്ഷിക്കുന്ന ആരും സമ്മതിക്കും. കാര്‍ ഒരു സ്റ്റാറ്റസ് സിംബല്‍ കൂടിയായ വിപണിയില്‍ ശരിയായ വിധത്തിലല്ല ടാറ്റ നാനോ പൊസിഷനെടുത്തത്. 'വിലകുറഞ്ഞ കാര്‍', 'ചീപ്പ് കാര്‍' തുടങ്ങിയ വിശേഷണങ്ങള്‍ നാനോയെ വന്നുമൂടുമ്പോള്‍ അതിന്‍റെ അപകടങ്ങള്‍ എത്രകണ്ടെന്ന് ടാറ്റ മനസ്സിലാക്കിയിരുന്നില്ലെന്നു തോന്നും.

നാനോ കാറിന് ഇതുവരെ ലഭിച്ച പരിചരണങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഇതേവേഗത്തില്‍ നടക്കുകയാണെങ്കില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നാനോ ഒരു മികവുറ്റ കാറായി മാറും.

മുടക്കിയ പണം മുതലാവുന്ന ഒരു മികച്ച ഫാമിലി കാറായിരുന്നിട്ടും നാനോയ്ക്ക് ചീപ്പ് കാര്‍ ഇമേജ് ലഭിച്ചതിനെക്കുറിച്ച് രത്തന്‍ ടാറ്റ പരിതപിക്കുന്നു ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍.

ഇടത്തരക്കാരന്‍റെ ക്രയശേഷിയുടെ വളര്‍ച്ച ഈ കാറിന്‍റെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഇക്കാര്യത്തില്‍ എന്തായാലും അടുത്ത ഒന്നുരണ്ടു ഫേസ്‍ലിഫ്റ്റുകള്‍ കൂടി ലഭിക്കുന്നതോടെ നാനോയുടെ മേല്‍ ഇന്നുള്ള 'ചീപ്പ് കാര്‍' വിശേഷണത്തിന് ലോപം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുക.

നാനോ ഇനി എങ്ങോട്ട്?

കടുത്ത വെല്ലുവിളികള്‍ പലതും തരണം ചെയ്തിട്ടുണ്ട് ടാറ്റ നാനോ. പശ്ചിമബംഗാളില്‍ നാനോ പ്ലാന്‍റ് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിന്‍റെ പിടിപ്പുകേടുമൂലം നടക്കാതെ പോയി. ബംഗാളിലെ പ്ലാന്‍റ് പൊളിച്ചുനീക്കി ഘടകഭാഗങ്ങള്‍ ലോറികളില്‍ കയറ്റി പുതിയ പ്ലാന്‍റിന് ഇടം കണ്ടെത്തിയ ഗുജറാത്തിലേക്ക് എത്തിക്കുകയായിരുന്നു.

നാനോ ഇനി എങ്ങോട്ട്?

സാങ്കേതികതലത്തിലാണ് ടാറ്റ നാനോ കാര്യമായ ശ്രദ്ധ പതിപ്പിക്കേണ്ടത്.

നാനോ ഇനി എങ്ങോട്ട്?

പിന്‍വശത്ത് ഘടിപ്പിച്ചിട്ടുള്ള എന്‍ജിനില്‍ നിന്ന് പുറത്തുവരുന്ന ശബ്ദം ഒരു കാറിന്‍റേതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

നാനോ ഇനി എങ്ങോട്ട്?

നാനോയുടെ പ്രധാന സവിശേഷത അതിന്‍റെ കിടിലന്‍ ഡിസൈനാണ്.

നാനോ ഇനി എങ്ങോട്ട്?

എന്നാല്‍ കാറിന്‍റെ ഫിറ്റ് ആന്‍ഡ് ഫിനിഷ് ഈ ഡിസൈനിനോട് ഒട്ടും നീതി പുലര്‍ത്തുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഈ പ്രശ്നം ടാറ്റ കാറുകള്‍ക്ക് പൊതുവിലുള്ളതാണ്.

നാനോ ഇനി എങ്ങോട്ട്?

കാറില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളുടെ ക്വാളിറ്റിയിലും ടാറ്റ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

മികച്ച നിലവാരമുള്ള ഷീറ്റുകള്‍ ഉപയോഗിക്കേണ്ടത് ഇന്നത്തെ വിപണിമാത്സര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ട മിനിമം സംഗതിയാണ്.

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ഒരു 'ഫണ്‍ കാര്‍' ഇമേജ് ഇന്ന് ടാറ്റ നാനോയ്ക്ക് ഇന്നുണ്ട്. ഇത് യുവാക്കള്‍ക്കിടയില്‍ വാഹനത്തിന്‍റെ വില്‍പന കൂട്ടുന്നു.

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

നഗരത്തിനകത്തെ യാത്രകള്‍ക്ക് ഏറ്റവും യോജിച്ച വാഹനം എന്ന സല്‍പേരും നാനോയ്ക്കുണ്ട്.

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ടാറ്റ നാനോ യൂറോപ്പ കണ്‍സെപ്റ്റ്

ഇക്കാരണത്താലാവണം, നഗരത്തിലെ സമ്പന്നര്‍ക്കിടയില്‍ നാനോ കാറിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

തങ്ങളുടെ വിലയേറിയ കാര്‍ ഗാരേജിലിട്ട് നാനോ കാര്‍ നഗരയാത്രകള്‍ക്കുപയോഗിക്കുന്നവര്‍ ഇന്ന് ധാരാളമാണ്.

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

ട്രാഫിക്കില്‍ നിന്നുള്ള മോചനം കൂടാതെ നാനോയുടെ ഉയര്‍ന്ന ഇന്ധനക്ഷമതയും ഇവരെ ആകര്‍ഷിക്കുന്നുണ്ട്.

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

സംഗീത ബബാനിയുടെ നാനോ ആര്‍ട്ട് കാര്‍

Most Read Articles

Malayalam
English summary
Ratan Tata will concentrate on the world's low cost car Tata Nano to take it to heights.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X