നാനോയുടെ സ്വത്വവാദം പ്രദര്‍ശനത്തിന്

Posted By:

മുംബൈയില്‍ നടക്കുന്ന ഓട്ടോകാര്‍ പെര്‍ഫോമന്‍സ് ഷോയില്‍ ടാറ്റ നാനോയുടെ ഇന്‍ഡിവിജുലൈസ്‍ഡ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. നവംബര്‍ ഒന്നിനാണ് പ്രദര്‍ശനം തുടങ്ങിയത്. കൂടുതല്‍ വ്യക്തിഗതമായ സങ്കല്‍പങ്ങള്‍ ഇണക്കിച്ചേര്‍ക്കുകയാണ് ഇത്തരം കണ്‍സെപ്റ്റുകളില്‍ ചെയ്യുന്നത്. 2010ലാണ് ആദ്യമായി ഇത്തരമൊരാശയവുമായി ടാറ്റ കടന്നുവരുന്നത്.

2010 ദില്ലി ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റുകളുടെ പേരുകള്‍ 'ഫോര്‍ ഹിം', 'ഫോര്‍ ഹെര്‍' എന്നിങ്ങനെയായിരുന്നു. ആഗോളീകരണത്തിന്‍റെ ഭാഗമായി സംഭവിച്ച് സാമൂഹികമാറ്റങ്ങളെ കൂടുതല്‍ അടുത്ത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു ടാറ്റ, നാനോയിലൂടെ. സ്വത്വപരമായ ഉത്കണ്ഠകളെയാണ് 'അവള്‍ക്കും അവനും വേണ്ടി' പ്രത്യേക പതിപ്പിറക്കുന്നതിലൂടെ ടാറ്റ അഭിസംബോധന ചെയ്തത്.

Tata Nano Individualized Concept

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടാറ്റ നാനോയുടെ പുതിയ കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ടാറ്റ നാനോയുടെ ഇവി കണ്‍സെപ്റ്റ് ഇടക്കാലത്ത് ജനീവ മോട്ടോര്‍ഷോയില്‍ വന്നത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ടാറ്റ നാനോ യൂറോപ്പ എന്ന പേരിലും ഒരു കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ നാനോ കൂടുതല്‍ ശക്തിയോടെ വിപണിയില്‍ പ്രകടനം നടത്തുകയാണ്. ഇതായിരിക്കണം ടാറ്റയെ ഉത്തേജിപ്പിച്ചിരിക്കുന്നതെന്ന് കാണാവുന്നതാണ്.

പുതുതായി അവതരിപ്പിച്ച ടാറ്റ നാനോ സ്വത്വ കണ്‍സെപ്റ്റ് നിരവധി പുതുസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

കറുപ്പ് ചായം പുരട്ടിയ റൂഫ് പുതിയ കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നു. കറുപ്പിന്‍റെ കലര്‍പ്പുള്ള അലോയ് വീലുകള്‍ മറ്റൊരു പ്രത്യേകതയാണ്. അതിമനോഹരമായ ഗ്രാഫിക്സുകള്‍ കൊണ്ട് വാഹനത്തിന്‍റെ ശരീരം നിറച്ചിരിക്കുന്നു.

ലതര്‍ സീറ്റ് കവറുകളാണ് ഈ കണ്‍സെപ്റ്റിനുള്ളത്. ഡോറില്‍ ഘടിപ്പിച്ച ഫ്രണ്ട് സ്പീക്കറുകള്‍, ലതര്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലുകള്‍ തുടങ്ങിയ സവിശേഷതകളും കാണാം.

English summary
Tata Motors showcased a new concept of Tata Nano hatchback, Individualized Concept at Autocar Performance Show.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark