ടാറ്റയുടെ കാറ്റുവണ്ടി തയ്യാറാവുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
Tata Aircar
കംപ്രസ്സ്ഡ് എയറില്‍ ഓടുന്ന രണ്ട് കാറുകള്‍ വിജയകരമായി ടെസ്റ്റിംഗ് പൂര്‍ത്തീകരിച്ചതായി ടാറ്റ മോട്ടോഴ്സ് അറിയിക്കുന്നു. കാറ്റുവണ്ടിയുടെ ലോഞ്ച് വളരെ താമസിക്കാതെ തന്നെ പ്രതീക്ഷിക്കാമെന്നാണ് ടാറ്റ നല്‍കുന്ന സൂചന.

വാഹനത്തിന്‍റെ നിര്‍മാണത്തിനായി സന്നാഹങ്ങള്‍ ഒരുക്കാനുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ലക്സംബര്‍ഗിലെ എംഡിഐ എന്ന കമ്പനിയുമായി 2007ലാണ് ടാറ്റ കാറ്റുവണ്ടി സാങ്കേതികത സ്വന്തമാക്കുന്നതിനായി കരാറൊപ്പിട്ടത്. സാങ്കേതിക കൈമാറ്റം, കംപ്രസ്ഡ് എയര്‍ എന്‍ജിന്‍ നിര്‍മാണത്തിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരുന്നത്.

പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇപ്പോള്‍ പൂര്‍ത്തിയാക്കഴിഞ്ഞു. കാറിന്‍റെ കണ്‍സെപ്റ്റ് നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കാര്‍ നിര്‍മിക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കേണ്ടത്.

English summary
Tata Motors had announced that it has successfully tested two cars that run on compressed air.
Story first published: Thursday, May 17, 2012, 11:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark