പറക്കും കാര്‍ ന്യൂയോര്‍ക്കില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Terrafugia Flying Car
മസാച്ചുസെറ്റ്സിലുള്ള ടെറാഫ്യൂജിയ എന്ന കമ്പനി ഒരു പറക്കും കാര്‍ വികസിപ്പിച്ചെടുത്ത വാര്‍ത്ത നേരത്തെ ഡ്രൈവ്സ്പാര്‍ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടായിരിക്കും. കണ്‍സെപ്റ്റ് പരുവത്തിലായിരുന്നു അന്ന് ടെറാഫ്യൂജിയ പറക്കും കാര്‍. ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പറയുന്നത് ന്യൂയോര്‍ക്ക് ഓട്ടോഷോയ്ക്ക് തയ്യാറെടുക്കുന്ന ടെറാഫ്യൂജിയ പറക്കും കാറിനെക്കുറിച്ചാണ്.

ഏപ്രില്‍ മാസത്തിലാണ് ടെറാഫ്യൂജിയ കാര്‍ ലോകത്തിനു മുമ്പില്‍ അവതരിക്കുക. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണികളില്‍ ലഭ്യമാകും. 279,000 അമേരിക്കന്‍ ഡോളറാണ് വില. ഇന്ത്യയിലേക്ക് വരാനും കാറിന് പദ്ധതിയുണ്ടെന്നറിയുക.

എന്തായാലും അമേരിക്കയില്‍ കാറിന് ഇപ്പോള്‍തന്നെ 100 ബുക്കിങ് ലഭിച്ചുകഴിഞ്ഞു. ട്രാന്‍സിഷന്‍ റോഡബ്ള്‍ എയര്‍ക്രാഫ്റ്റ് എന്നാണ് കാറിന് നല്‍കിയിരിക്കുന്ന പേര്. കാറില്‍ നിന്ന് വിമാനമാകാന്‍ 30 സെക്കന്‍ഡ് ഈ വാഹനത്തിന് വേണ്ടൂ.

English summary
Terrafugia flying car will unveil to public at New York Auto Expo.
Story first published: Monday, March 5, 2012, 15:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark