കാര്‍ കമ്പനികള്‍ വിലകയറ്റാനൊരുങ്ങുന്നു

രൂപയുടെ വില ഇടിഞ്ഞതോടെ വിപണിയില്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ന്നു തുടങ്ങി. പൊറോട്ട, ബീഡി, കല്ലുപ്പ്, കാറ് തുടങ്ങിയ എല്ലാത്തിനും വില കയറുകയാണ്. ടൊയോട്ടയും ജനറല്‍ മോട്ടോഴ്സും വിലവര്‍ധന ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയില്‍ കാര്‍ കമ്പനികള്‍ വിദേശ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന എല്ലാ കമ്പനികളും വില കയറ്റും എന്നതുറപ്പ്.
ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരുന്നതാണ് കാര്‍ വിലക്കയറ്റത്തിന് കാരണം. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കാറുകളുടെ വില കയറ്റിക്കൊണ്ടാണ് കാര്‍ കമ്പനികള്‍ പുതുവത്സരം ആഘോഷിച്ചത്. മാര്‍ച്ച് മാസത്തില്‍ ബജറ്റ് നികുതിയുടെ ആഘാതം വീണ്ടും കാര്‍ വിലകൂട്ടി. രൂപയുടെ വിലക്കയിറക്കത്തിലൂടെ കിട്ടിയ പണി ഒട്ടും കുറയാതെ ഉപഭോക്താവിനിട്ട് താങ്ങുകയായിരുന്നു കമ്പനികള്‍.
മാരുതി സുസുക്കി, ഹ്യൂണ്ടായ് എന്നീ വോള്യം വിപണി രാജാക്കന്മാര്‍ ഒട്ടും വൈകില്ലെന്നാണ് കേള്‍വി. ജനറല്‍ മോട്ടോഴ്സ് ചില പ്രധാന ഘടകഭാഗങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. മാരുതി ജപ്പാനിലെ സുസുക്കി പ്ലാന്‍റുകളില്‍ നിന്ന് നിരവധി ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് യെന്നുമായി രൂപയ്ക്കുള്ള വിനിമയ നിരക്കും അതി ദയനീയമാണ്.


Click it and Unblock the Notifications








