ഫോര്‍ച്യൂണറിന് ചെറിയ എന്‍ജിന്‍ വരില്ല

Posted By:
Toyota Fortuner
ഫോര്‍ച്യൂണറിന് ചെറിയ എന്‍ജിന്‍ പിടിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ടൊയോട്ട വ്യക്തമാക്കി. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊഹങ്ങള്‍ക്ക് ഇതോടെ അവസാനമായി.

ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിംഗാണ് ഇക്കാര്യമറിയിച്ചത്. ദില്ലിയില്‍ ടൊയോട്ട കാമ്രി ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനുമായി ഫോര്‍ച്യൂണര്‍ വരുമെന്നാണ് ഊഹങ്ങള്‍ പ്രചരിച്ചിരുന്നത്. നിലവില്‍ 3 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

ചില വിപണികളില്‍ ഇന്നോവയും ഫോര്‍ച്യൂണറും 2.5 ലിറ്ററിന്‍റെ എന്‍ജിന്‍ പങ്കുവെക്കുന്നുണ്ടെന്ന് സന്ദീപ് സിംഗ് വ്യക്തമാക്കി. "ഈ എന്‍ജിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്‍റെ സാധ്യതയെപ്പറ്റി ഞങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറഞ്ഞ ശേഷിയുള്ള എന്‍ജിനോടെ ഫോര്‍ച്യൂണര്‍ വരുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ല" - അദ്ദേഹം പറഞ്ഞു.

തായ്‍ലന്‍ഡില്‍ 2.5 ലിറ്റര്‍ എന്‍ജിനുമായി ഫോര്‍ച്യൂണര്‍ വില്‍പനയിലുണ്ട്. മലേഷ്യയിലേക്കും ഇതേ എന്‍ജിന്‍ എത്തിക്കാനുള്ള പദ്ധതിയിലാണ് ടൊയോട്ട.

ടൊയോട്ട കാമ്രിയുടെ ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സന്ദീപ് സിംഗ് മറുപടി നല്‍കി. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരാതെ ഹൈബ്രിഡ് വാഹനം എത്തിക്കുവാന്‍ സാധിക്കില്ലെനാണ് സന്ദീപ് പറഞ്ഞത്.

English summary
Toyota Kirloskar Motor squashed rumors about a 2.5 L variant of the Fortuner.
Please Wait while comments are loading...

Latest Photos