ബങ്കളുരുവില്‍ ദിവസം 16,000 ട്രാഫിക് ലംഘനങ്ങള്‍

Camera
ബങ്കളുരു നഗരത്തില്‍ ദിനംപ്രതി 16,000 ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇവയില്‍ പകുതിയോളം നിരീക്ഷണ കാമറകള്‍ വഴി പിടിച്ചവയാണ്. ബാക്കി വരുന്നവ റോഡില്‍ വെച്ച് നേരിട്ട് പൊലീസ് പിടിക്കുന്നവയും.

നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും മറ്റ് സംവിധാനങ്ങള്‍ ശക്തമാക്കിയും നീക്കങ്ങള്‍ നടത്തുന്നതിനാല്‍ നിയമലംഘനങ്ങള്‍ കൂടുതലായി കണ്ടെത്തപ്പെടുന്നതായി ബങ്കളുരു സിറ്റി ട്രാഫ്ക് പൊലീസ് പറയുന്നു. ഇക്കാരണത്താലാണ് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് എണ്ണത്തില്‍ ബങ്കളുരു മുമ്പില്‍ നില്‍ക്കുന്നത്.

ദില്ലിയില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെടുന്നത് ദിവസം ശരാശരി 10,000 എന്ന കണക്കിലാണ്. മുംബൈയില്‍ ഇത് 4500 മാത്രമേയുള്ളൂ. വാഹനങ്ങളുടെ സാന്ദ്രതയുടെ കാര്യത്തില്‍ ദില്ലിയും ബങ്കളുരുവും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ നിയമങ്ങള്‍ ശക്തമായി പാലിക്കുന്ന കാര്യത്തില്‍ വ്യത്യാസങ്ങളുണ്ട്.

രാജ്യത്ത് ഏറെ ഗതാഗത പ്രശ്നങ്ങളുള്ള നഗരങ്ങളുടെ പട്ടികയില്‍ മുമ്പിലാണ് ബങ്കളുരു ഇന്നുള്ളത്. ട്രാഫിക് നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ ബങ്കളുരു താരതമ്യേന മുമ്പിലാണെന്ന് മുംബൈ അഡിഷണല്‍ കമ്മീഷണര്‍ ബ്രിജീഷ് സിങ് സമ്മതിക്കുന്നു.

നഗരത്തില്‍ ജൂണ്‍ മാസത്തില്‍ 4.45 ലക്ഷം പേരെയാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ പിടിച്ചത്. 1.45 ലക്ഷം പേര്‍ വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിന്‍റെ പേരില്‍ പിടിക്കപ്പെട്ടു. 6.19 ലക്ഷം പേര്‍ തെറ്റായ പാര്‍ക്കിംഗിന്‍റെ പേരില്‍ ശിക്ഷ വാങ്ങി.

Most Read Articles

Malayalam
English summary
Bangalore city sees 16000 traffic violations per day.
Story first published: Friday, August 3, 2012, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X