ഐപിഎല്‍ ലേലപ്പണം സംഭാവന ചെയ്യുന്നു

വെന്‍റോയുടെ ഐപിഎല്‍ എഡിഷന്‍ പുറത്തിറക്കിയാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ ഫോക്സ്‍വാഗണ്‍ ശ്രദ്ധേയമായ നീക്കം നടത്തിയത്. പിന്‍ സീറ്റിലടക്കം ടിവി സ്ക്രീനുകള്‍ ഘടിപ്പിച്ചാണ് ഈ പതിപ്പ് വരുന്നത്.
ഐപിഎല്‍ വെന്‍റോയില്‍ എല്ലാ ടീം ക്യാപ്റ്റന്‍മാരുടെയും ഒപ്പുകള്‍ പതിപ്പിച്ച് ലേലത്തിനു വെക്കാന്‍ വെന്‍റോയ്ക്ക് പദ്ധതിയുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ആഗോള പ്രകൃതി ഹുണ്ടിക(World Wide Fund for nature)യില്‍ സംഭാവന ചെയ്യുവാന്‍ ഫോക്സ്‍വാഗണ്‍ തീരുമാനിച്ചിരിക്കുന്നു. വനപരിപാലനം, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയ ഏര്‍പ്പാടുകളുള്ള സംന്നദ്ധ സംഘടനയാണ് ആ.പ്ര.ഹു.
ടൂര്‍ണമെന്‍റിന്‍റെ അവസാനമാണ് ലേലം നടക്കുക. ഇന്ത്യയിലെവിടെയുമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ ലേലവും ഒരുമിച്ച് നടക്കും. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ വെന്‍റോ പതിപ്പ് ഒരു ബങ്കളുരുകാരനാണ് സ്വന്തമാക്കിയത്.


Click it and Unblock the Notifications








