ഫോക്സ്‍വാഗണ്‍ ടോറഗ് ഉടന്‍

Written By:
Volkswagen Touareg
പുതിയ ഫോക്സ്‍വാഗണ്‍ ടോറഗ് ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. 3.0 ലിറ്റര്‍ എന്‍ജിനാണ് ഈ എസ്‍യുവിക്കുള്ളത്. 58.4 ലക്ഷം രൂപയായിരിക്കും ഈ ആഡംബര എസ്‍യുവിയുടെ വിലയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഇവനുള്ളത്. 236 കുതിരകളുടെ ശക്തി ഈ വാഹനം പുറത്തെടുക്കും. 549 എന്‍എം ചക്രവീര്യമാണ് ഇത് പകരുക. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്.

മുന്‍ പതിപ്പിനെക്കാള്‍ 40 എംഎം നീളക്കൂടുതലും 200 കിലോഗ്രാം ഭാരക്കുറവും പുതിയ പതിപ്പിനുണ്ട്. ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കീലെസ്സ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, റിയര്‍ സസ്പെന്‍ഷന്‍ ചുരുക്കി ലോഡിംഗ് എളുപ്പമാക്കാനുള്ള സംവിധാനം തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിനുണ്ട്.

ഡ്രൈവര്‍ പാസഞ്ചര്‍ എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ആള്‍ വീല്‍ ഡ്രൈവാണ് ടോറഗ്.

English summary
Volkswagen India will launch its luxury SUV Touareg in Indian market soon.
Story first published: Monday, September 17, 2012, 12:07 [IST]
Please Wait while comments are loading...

Latest Photos