ഫോക്സ്‍വാഗണ്‍ ക്രോസ്സോവറുകള്‍ വരുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
Volkswagen Crossover Concept
ക്രോസ്സവറുകളോടും എസ്‍യുവികളോടും പ്രിയം വളരുന്നത് ഒരു ആഗോള ട്രെന്‍ഡാണ്. സെ‍‍ഡാനുകളായും ഹാച്ച്ഹാക്കുകളായും വിപണിയില്‍ വിജയം നേടിയ പല മോഡലുകള്‍ക്കും ക്രോസ്സോവര്‍/എസ്‍യുവി രൂപാന്തരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവ വിപണികളില്‍ മികച്ച വിജയങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

2018ാമാണ്ടോടെ ലോക കാര്‍ വിപണിയെ കാലടിയിലാക്കാന്‍ ഒരുമ്പെട്ട് പുറപ്പെട്ട പുള്ളികളാണ് ഫോക്സ്‍വാഗണ്‍ ഗ്രൂപ്പ്. പ്രശസ്തമായ പന്ത്രണ്ടോളം ബ്രാന്‍ഡുകളെ ഇതിനകം തന്നെ കമ്പനി വാങ്ങിക്കൂട്ടിക്കഴിഞ്ഞു. ഇവരെല്ലാം കൂടി ഒന്നൊത്തു പിടിച്ചാല്‍ ഇപ്പോള്‍ ജനറല്‍ മോട്ടോഴ്സും ടൊയോട്ടയും മാറിമാറി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒന്നാം സ്ഥാനം കൈയടക്കാമെന്നാണ് കമ്പനി കരുതുന്നത്.

ഇതിനായി ഫോക്സ്‍വാഗണ്‍ നിരവധി ക്രോസ്സോവറുകള്‍ വിപണികളിലെത്തിക്കാന്‍ പദ്ധതിയിടുന്നു. നിലവിലുള്ള മോഡലുകളുടെ ക്രോസ്സോവര്‍ പതിപ്പുകളാണ് നിര്‍മിക്കുന്നത്.

ഫോക്സ്‍വാഗണ്‍ പോളോ ക്രോസ്സോവറിനെയാണ് ഈ ഗണത്തില്‍ ആദ്യമെടുത്തു പറയേണ്ടത്. ആള്‍ ടെറെയ്ന്‍ ശേഷികളോടെയാണ് ഈ ക്രോസ്സോവര്‍ നിര്‍മിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. ആള്‍ വീല്‍ ഡ്രൈവ്, ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സ്, മികവുറ്റ സസ്പെന്‍ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരു ഓഫ് റോഡിംഗ് വാഹനമായി പോളോ വരും.

അന്താരാഷ്ട്ര വിപണികളിലുള്ള ടിഗ്വന്‍ ക്രോസ്സോവറിന് ഒരു പകരക്കാരനെ എത്തിക്കുന്നതാണ് ഫോക്സ്‍വാഗണിന്‍റെ മറ്റൊരു പദ്ധതി. നിലവിലെ ഗോള്‍ഫ് എംകെ7നിന്‍റെ സാങ്കേതികത പിന്‍പറ്റിയായിരിക്കും പുതിയ ടിഗ്വന്‍ നിര്‍ നിര്‍മിക്കുക. കൂടുതല്‍ സ്പേഷ്യസ് ആയിരിക്കും പുതിയ വാഹനം.

ഈയിടെ ലോഞ്ച് ചെയ്ത ഫോക്സ്‍വാഹണ്‍ അപ് ഹാച്ച്ബാക്കിന്‍റെ ഒരു ക്രോസ്സോവര്‍ പതിപ്പ് എത്തിക്കാനും കമ്പനിക്ക് പരിപാടിയുണ്ട്. ഗോള്‍ഫ് എംകെ7ഉം ക്രോസ്സോവര്‍ പതിപ്പെത്തുമെന്ന് പറയപ്പെടുന്നു.

English summary
Volkswagen is planning to bring some crossovers that are based on the existing models.
Story first published: Monday, September 10, 2012, 11:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark