പെട്രോളിന് ഏറ്റവും വിലക്കുറവുള്ളതെവിടെ?

Posted By:
Oil Barrel
പെട്രോളിന് വിലകയറുന്നതിനെ ഏതുമായി ഉപമിക്കണം എന്ന കാര്യത്തില്‍ കാര്യമായ കണ്‍ഫ്യൂഷന്‍ നിലവിലുണ്ട്. മുകളിലേക്ക് കയറുന്ന ഒരുമാതിരിപ്പെട്ട സാധനങ്ങളെല്ലാം തന്നെ ഗുരുത്വാകര്‍ഷണബലം പ്രമാണിച്ച് താഴേക്ക് വരാറുണ്ട്. എന്നാല്‍ ഈ പ്രവണത പെട്രോളില്‍ അല്‍പവുമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

അഴിമതിയുടെ കാര്യത്തിലും ഇന്ത്യയില്‍ ഗുരുത്വാകര്‍ഷണം പ്രവര്‍ത്തിക്കുന്നില്ല എന്ന നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. കോമണ്‍വെല്‍ത്തില്‍ തുടങ്ങി കല്‍ക്കരിയില്‍ താല്‍ക്കാലികമായി അവസാനിച്ചിരിക്കുന്ന കുംഭകോണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഇന്ത്യാരാജ്യനിവാസികളുടെ മുമ്പില്‍ വളരെ ചുരുക്കം വഴികള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അവയില്‍ പ്രായോഗികമായ ഒന്ന് രാജ്യം വിട്ടോടുക എന്നതാകുന്നു. പെട്രോള്‍ വില കുറവുള്ള, സംവേദനശേഷിയുള്ള രാഷ്ട്രനേതാവുള്ള ഒരു രാജ്യത്തേക്ക് പായാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഇന്ത്യന്‍ ജനതയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണിവിടെ. പെട്രോള്‍ വില ഏറ്റവും കുറഞ്ഞ പത്ത് രാഷ്ട്രങ്ങള്‍

10. ഇറാന്‍ 18.41 രൂപ

09. അള്‍ജീരിയ 14.90 രൂപ

08. കുവൈത്ത് 14.90 രൂപ

07. തുര്‍ക്‍മെനിസ്താന്‍ 14.90 രൂപ

06 ലിബിയ 13.15 രൂപ

05. ബഹ്റൈന്‍ 13.15 രൂപ

04 ഖത്തര്‍ 10.52 രൂപ

03 സഊദി അറേബ്യ 8.76 രൂപ

02 ഈജിപ്ത് 7.89 രൂപ

01 വെനസ്വേല 7.01 രൂപ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പെട്രോളിന് ലോകത്തില്‍ ഏറ്റവും വിലക്കൂടുതല്‍ നമ്മുടെ നാട്ടിലല്ല എന്നുകൂടി അറിയുക. ഇസ്രാഈലാണ് ഇക്കാര്യത്തില്‍ മുമ്പില്‍. 136.93 രൂപയാണ് അവിടെ ലിറ്ററിന് വില. ഏതാണ്ട് 115 രൂപയാണ് ബ്രിട്ടനില്‍ വില എന്നറിയുന്നു. ഇവരെയെല്ലാം അടുത്ത നാലഞ്ച് മാസം കൊണ്ട് ഇന്ത്യയ്ക്ക് മറികടക്കാന്‍ സാധിച്ചേക്കും.

മ്മടെ ഷാവേസ് ഭരിക്കുന്ന നാട്ടില്‍ ഇത്രയും വിലക്കുറവ് എന്തെന്നോര്‍ത്ത് ആരും അത്ഭുതപ്പെടേണ്ട. നമ്മുടെ പ്രസ്ഥാനത്തിന് അവിടെ നല്ല വേരോട്ടമാണ് ;)

English summary
While the petrol prices of our country is spiralling up, some places like Venezuela provides it in a cheaper cost.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark