2013 പോഷെ കേയ്മന്‍ ലോഞ്ച് ചെയ്തു

Posted By:

2013 പോഷെ കേയ്മന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. 92.27 ലക്ഷമാണ് വില. കഴിഞ്ഞ വര്‍ഷത്തെ ലോസ് ആഞ്ചലസ് ഓട്ടോഷോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പോഷെ കേയ്മന്‍റെ രണ്ടാം തലമുറയാണ് ഇവന്‍.

മുന്‍ കാറിന്‍ നിന്നുള്ള സ്വാഭാവികമായ ഒരു പരിണതി എന്ന നിലയില്‍ തന്നെ കാണണം രണ്ടാം തലമുറ പതിപ്പിനെയും. വിപ്ലവകരം എന്നൊന്നും വിളിക്കാവുന്ന മാറ്റങ്ങള്‍ ഇതില്‍ കാണില്ല. ഹെഡ്‍ലാമ്പുകളും ടെയ്ല്‍ ലാമ്പുകളുമെല്ലാം പുനര്‍രൂപകല്‍പനയ്ക്ക് വിധേയമായിട്ടുണ്ട്.

3.4 ലിറ്ററിന്‍റെ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 321 കുതിരകളുടെ കരുത്ത് പകരുന്നതാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.9 സെക്കന്‍ഡ് മാത്രമേ ഇവന് വേണ്ടൂ. പരമാവധി വേഗത മണിക്കൂറില്‍ 281 കിലോമീറ്റര്‍.

വാഹനത്തിന്‍റെ ഭാരത്തിന്‍റെ കാര്യത്തിലും പുരോഗമനമുണ്ടായിട്ടുണ്ട്, മുന്‍ തലമുറ പതിപ്പിനെ അപേക്ഷിച്ച്. 30 കിലോഗ്രാമോളം ഭാരക്കുറവാണുള്ളത്. ഡ്യുവല്‍ കളര്‍ ലതര്‍ ഇന്‍റീരിയര്‍, ബമസ്റ്റര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഓപ്ഷണല്‍ സൗകര്യങ്ങളും ഇന്ത്യന്‍ വിപണിയില്‍ പോഷെ ലഭ്യമാക്കും.

ഒരു സ്പോര്‍ട്സ് കാര്‍ എന്നതിനൊപ്പം ദിനംപ്രതി ഉപയോഗിക്കാവുന്ന ഒരു കാറിനുവേണ്ട പ്രായോഗികതയുടെ പോഷെ കേയ്മന്‍ ഉള്‍ക്കൊള്ളുന്നതായി പോഷെ ഇന്ത്യ ഡയറക്ടര്‍ അനില്‍ റെഡ്ഡി അറിയിക്കുന്നു. വാഹനത്തിന്‍റെ ചിത്രങ്ങള്‍ താഴെ.

2013 Porsche Cayman S
2013 Porsche Cayman S
2013 Porsche Cayman S
2013 Porsche Cayman S
2013 Porsche Cayman S
English summary
2013 Porsche Cayman S has been launched in India.
Story first published: Tuesday, June 18, 2013, 16:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark