ഹോണ്ട ജാസ്സ് മൈലേജ് 36.4 കിലോമീറ്റര്‍!

Posted By:

ജാപ്പനീസ് മാര്‍ക്കറ്റില്‍ ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് വിശ്വസിക്കപ്പെടുന്ന ഹോണ്ട ജാസ്സ് (അവിടങ്ങിലില്‍ ഫിറ്റ്) പ്രീമിയം ഹാച്ച്ബാക്കിന്റെ ചാരപ്പടങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു നിരവധി ബ്ലോഗുകളില്‍. ഇടയ്ക്ക് കമ്പനിയുടെ ബ്രോഷറുകള്‍ മോട്ടിച്ച് കിട്ടിയത് ഞങ്ങളും നിങ്ങളിലേക്ക് എത്തിച്ചിരുന്നു. ഇപ്പോള്‍ ഹോണ്ടയുടെ ജാപ്പാനിക ഘടകം ജാസ്സിന്റെ അഥവാ ഫിറ്റിന്റെ വെബ്‌സൈറ്റ് തുറന്നിരിക്കുന്നത് വന്‍ വാര്‍ത്തയായിരിക്കുകയാണ്.

പുതിയ വാഹനത്തിന്റെ നിരവധി ചിത്രങ്ങളുടെ അല്‍പം വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്. താഴെ അവ ചിക്കിപ്പരത്തിയിട്ടിരിക്കുന്നു.

2014 ഹോണ്ട ജാസ്സ്

2014 ഹോണ്ട ജാസ്സ്

2014 ഹോണ്ട ജാസ്സ് വരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത് കഴിഞ്ഞ മാസമാണ്. ഇത് ഇന്ത്യയില്‍ വന്‍ തോതിലുള്ള പ്രതികരണമാണ് ഉണ്ടാക്കിയത്.

'വിരോധാഭാസം'

'വിരോധാഭാസം'

ഇന്ത്യക്കാരന് ഈ വാഹനത്തെക്കുറിച്ചറിയാന്‍ വലിയ കൗതുകമുണ്ട് എന്നതിനെ 'വിരോധാഭാസം' എന്ന വാക്കു കൊണ്ട് വിശദീകരിക്കാം എന്നു തോന്നുന്നു. രാജ്യത്ത് ഒരുത്തനും ഈ വണ്ടി വാങ്ങാത്തത് പ്രമാണിച്ചാണ് ഹോണ്ട കച്ചവടം കഴിഞ്ഞ വര്‍ഷത്തില്‍ നിറുത്തിയത്. എന്നിട്ടും ആളുകളെന്തിനാണ് ജാസ്സിന്റെ പിന്നാലെ ഇപ്പോഴും നടക്കുന്നത്?

2014 Honda Jazz

6.5 ലക്ഷത്തിന്റെ പരിസരത്തായിരുന്നു ജാസ്സിന്റെ വില, ഇന്ത്യയില്‍ നിന്ന് പോകുന്ന കാലത്ത്. ഈ വിലയില്‍ ഒരു ചെറു ഹാച്ച്ബാക്ക് (അത്ര ചെറുതായിരുന്നില്ല ജാസ്സ് എന്നുകൂടി പറയട്ടെ) വാങ്ങുവാന്‍ ഇന്ത്യക്കാരന്റെ മനസ്സ് അല്ലെങ്കില്‍ ജീവിത സാഹചര്യങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല എന്നു തോന്നുന്നു. എന്നിരിക്കിലും ജാസ്സിനെ, അതിന്റെ വേറിട്ടു നില്‍ക്കുന്ന ഡിസൈനിനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയല്ല എന്നു തോന്നുന്നുണ്ടോ?

എന്‍ജിന്‍

എന്‍ജിന്‍

1.3 ലിറ്റര്‍ ഐവിടെക്, 1.5 ലിറ്റര്‍ ഐവിടെക് എന്നിവയ്ക്ക് പുറമെ 1.5 ലിറ്റര്‍ എന്‍ജിനോടൊപ്പമുള്ള ഒരു ഇലക്ട്രിക് ഹൈബ്രിഡും ഹോണ്ട ഫിറ്റിനുണ്ട്. ഈ ഹൈബ്രിഡ് കാര്‍ കാണാന്‍ ഇന്ത്യക്കാരന് യോഗമുണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.

മൈലേജ്

മൈലേജ്

ലിറ്ററിന് 36.4 കിലോമീറ്റര്‍ മൈലേജാണ് ഹോണ്ട ജാസ്സിനുള്ളത്. ഇപ്പറയുന്നത് സാധാരണ ജാസ്സിന്റെ കാര്യമല്ല; ഹൈബ്രിഡിന്റേതാണ്.

2014 Honda Jazz

1.5 ലിറ്റര്‍ ഐവിടെക് എന്‍ജിന്‍ തന്നെ ഘടിപ്പിച്ച് ഒരിത്തിരി സ്‌പോര്‍ടിയായ ജാസ്സ് പതിപ്പും വിപണിയിലെത്തിക്കുന്നുണ്ട് (ജപ്പാനില്‍).

മ്യൂഗന്‍

മ്യൂഗന്‍

മ്യൂഗന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ട്യൂണ്‍ ചെയ്ത മറ്റ് രണ്ട് സ്‌പോര്‍ട്‌സ് പതിപ്പുകള്‍ കൂടി ജാസ്സിനുണ്ട്. ജാപ്പനീസ് മോട്ടോര്‍സ്‌പോര്‍ട്‌സ് കമ്പനിയായ മ്യൂഗന്‍ സ്ഥാപിച്ചത് ഹോണ്ട സ്ഥാപകന്‍ സോയ്ചിരോ ഹോണ്ടയുടെ മകന്‍ ഹിരതോഷി ഹോണ്ട. ഇദ്ദേഹം വളരെ പേരുകേട്ട വണ്ടിപ്രാന്തനാണ്. ലോകത്തെമ്പാടും ജനപ്രിയത നേടിയ ട്യൂണിംഗ് കമ്പനിയാണിത്.

ഫോക്‌സ്‌വാഗണ്‍ പോളോ

ഫോക്‌സ്‌വാഗണ്‍ പോളോ

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിനെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഇതില്‍ നിന്ന് വാഹനത്തിന്റെ വില നിലവാരം 6 ലക്ഷത്തിന്റെ പരിധിയില്‍ തന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. പോളോയുടെ വില തുടങ്ങുന്നത് 5.5 ലക്ഷത്തിന്റെ പരിസരത്തിലാണ്.

എര്‍ത് ഡ്രീംസ്

എര്‍ത് ഡ്രീംസ്

ഹോണ്ടയുടെ എര്‍ത് ഡ്രീംസ് ഡീസല്‍ എന്‍ജിന്‍ കൂടി ഘടിപ്പിച്ചായിരിക്കും ജാസ്സ് എത്തുക. ഒരുപക്ഷെ, ഇതായിരിക്കും ഹോണ്ട ഇന്ത്യയുടെ രണ്ടാമത്തെ ഡീസല്‍ കാര്‍

English summary
2014 Honda Jazz website gone live in Japan.
Story first published: Monday, August 5, 2013, 18:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark