'ഇന്ത്യന്‍' സാന്റ ഫെ ദില്ലിയിലേക്ക്

രണ്ടു മാസത്തിനപ്പുറം സംഭവിക്കാനിരിക്കുന്ന ദില്ലി ഓട്ടോ ഷോയില്‍ വാഹനങ്ങളുടെ ഒരു വന്‍നിരയെത്തന്നെ കാണാം. ഓട്ടോ എക്‌സ്‌പോയുടെ ചരിത്രത്തിലിന്നുവരെ കാണാത്തവിധം ഇന്ത്യയെ ലാക്കാക്കി വരുന്ന വാഹനങ്ങളുടെ ഒരു അര്‍മാദം തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. ഈ ഇന്ത്യോന്മുഖ ലോഞ്ചുകളുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി കയറിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ആളത്ര ചില്ലറക്കാരനല്ല!

ഹ്യൂണ്ടായ് സാന്റ ഫെ എസ്‌യുവിയുടെ 2014 മോഡലാണ് ഇന്ത്യന്‍ വിപണിയിലേക്ക് ദില്ലി എക്‌സ്‌പോയിലൂടെ പ്രവേശിക്കാനൊരുങ്ങുന്നത്.

2014 Hyundai Santa Fe SUV To Be Launched Delhi Auto Expo

നിലവിലുള്ള മോഡലില്‍ നിന്ന് ഗൗരവമേറിയ വ്യതിയാനങ്ങള്‍ പുതിയ സാന്റ ഫെ-ക്ക് സംഭവിച്ചിട്ടുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള വിപണിയിലെ വന്‍മരങ്ങളെ നേരിട്ട് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ മോഡലിന് സാധിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.

2014 Hyundai Santa Fe SUV To Be Launched Delhi Auto Expo

2014 സാന്റ ഫെയെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം അതിന്റെ നിര്‍മാണം സംബന്ധിച്ചുള്ളതാണ്. ഇന്ത്യയിലേക്ക് ഘടകഭാഗങ്ങള്‍ കയറ്റി അയയ്ക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്. ഇവിടെ അസംബ്ള്‍ ചെയ്യുന്നതോടെ നികുതിയിലും മറ്റും വരും കുറവ് വാഹനത്തിന്റെ വിലയിലും പ്രതിഫലിക്കും. ചുരുക്കത്തില്‍ കുറെക്കൂടി വിലക്കുറവുള്ള ഒരു വാഹനമായിരിക്കും സാന്റ ഫെയുടെ 2014 മോഡല്‍.

2014 Hyundai Santa Fe SUV To Be Launched Delhi Auto Expo

22 ലക്ഷത്തിന്റെ പരിസരത്തില്‍ സാന്റ ഫെ-ക്ക് വില കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലുകള്‍ ടൂ വീല്‍ ഡ്രൈവിലാണെത്തുക. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഘടിപ്പിച്ച മോഡലുകളുണ്ടായിരിക്കും. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് 2014 സാന്റ ഫെ-ക്ക് കരുത്ത് പകരുക.

2014 Hyundai Santa Fe SUV To Be Launched Delhi Auto Expo

വാഹനത്തിലുപയോഗിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരമുയര്‍ത്തുന്നതിലും ഹ്യൂണ്ടായ് പ്രത്യേകശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hyundai will launch the 2014 Santa Fe SUV in India in Feb at the Auto Show.
Story first published: Wednesday, December 4, 2013, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X