ആള്‍ട്ടോ 800 1 ലക്ഷം വിറ്റു!

Posted By:

മാരുതി സുസൂക്കി ആള്‍ട്ടോ 800 വിപണിയിലെത്തിയിട്ട് വെറും നാല് മാസമേ ആകുന്നുള്ളൂ. ഇതിനകം തന്നെ 1 ലക്ഷം യൂണിറ്റ് വാഹനം വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആള്‍ട്ടോ 800ന്‍റെ ചിത്രങ്ങള്‍ പുറത്തെത്തും മുമ്പ് തന്നെ വാഹനത്തിന് വന്‍ തോതിലുള്ള ബുക്കിംഗ് ലഭിച്ചിരുന്നു. മാരുതിയുടെ വാഹനങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു ആള്‍ട്ടോയുടെ ബുക്കിംഗ് പ്രകടനം. കാര്‍ മോശമാകില്ല എന്ന് ഉപഭോക്താക്കള്‍ മറ്റൊന്നും പരിഗണിക്കാതെ തീരുമാനിച്ചു കഴിഞ്ഞിരുന്നു! ഈ വിശ്വാസം നിലനിര്‍ത്താന്‍ (ആള്‍ട്ടോ 800 ഡിസൈനിന്‍റെ കാര്യത്തില്‍ ചില പരാതികള്‍ ഉയര്‍ന്നെങ്കിലും) മാരുതിക്ക് ഇപ്പോഴും സാധിക്കുന്നു.

Maruti Suzuki Alto 800

2012-13 കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വാഹനവും ഏറ്റവും വേഗത്തില്‍ വിറ്റഴിച്ച വാഹനവും മാരുതി ആള്‍ട്ടോ800 ആണ്. 124 ദിവസം കൊണ്ടാണ് 1 ലക്ഷം യൂണിറ്റ് വില്‍പന എന്ന നാഴികക്കല്ല് ആള്‍ട്ടോ താണ്ടിയത്.

നിലവിലെ ആള്‍ട്ടോയുടെ സമാന പ്ലാറ്റ്ഫോമിലാണ് ആള്‍ട്ടോ 800 നിര്‍മിച്ചിട്ടുള്ളത്. ഏറെക്കാലമായി അപ്‍‍ഡേറ്റുകളൊന്നും ലഭിക്കാതിരുന്ന ആള്‍ട്ടോ വില്‍പനയില്‍ ചെറിയ തോതില്‍ തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയ ഘട്ടമായിരുന്നു അത്. കൂടാതെ മനോഹരമായ ഡിസൈനില്‍ ഹ്യൂണ്ടായ് ഇയോണ്‍ വിപണിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് അടക്കമുള്ള സന്നാഹങ്ങളോടെയാണ് പുതിയ ആള്‍ട്ടോ800 വന്നെത്തിയത്. ഇത് ഉപഭോക്താക്കള്‍ ഭ്രാന്തമായി വണ്ടിക്കു പിന്നാലെ വന്നെത്തുന്നതിന് കാരണമായി.796 സിസി പെട്രോള്‍ എന്‍ജിനാണ് ആള്‍ട്ടോ 800നുള്ളത്.

English summary
Maruti Alto 800 sales has been crossed the mark of 1 lakh units within 124 days of its launch.
Story first published: Thursday, April 18, 2013, 14:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark