ഫ്രാങ്ക്ഫര്‍ടില്‍ ബീമറിന്റെ വന്‍ വാഹനനിര

Posted By:

2013 ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോയില്‍ തങ്ങളുടെ ഐ8, ഐ3, എക്‌സ്5, 4 സീരീസ് മോഡലുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബിഎംഡബ്ല്യു പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ഈയിടെ ലോഞ്ച് ചെയ്ത ഐ3 ഇലക്ട്രിക് ഹാച്ച്ബാക്കിനൊപ്പം കണ്‍സെപ്റ്റ് രൂപത്തിലുള്ള ഐ8നെയും പരിചയപ്പെടാന്‍ ഫ്രാങ്ക്ഫര്‍ട് അവസരമൊരുക്കും.

ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ബീമറിന്റെ കടന്നുവരവാണ് കുറച്ചുദിവസം മുമ്പ് നടന്ന ഐ3 ലോഞ്ചിലൂടെ സംഭവിച്ചത്. ഭാവിയുടെ ഇന്ധനമെന്ന നിലയില്‍ ഇലക്ട്രിസിറ്റിക്കുള്ള പ്രാധാന്യം വലിയ പ്രാധാന്യത്തോടെ സ്ഥിരീകരിക്കപ്പെടുകയാണ് ബിഎംഡബ്ല്യു പോലൊരു ബ്രാന്‍ഡിന്റെ ഈ നീക്കം വഴി നടന്നത്. ഓട്ടോമൊബൈല്‍ ഉലകത്തെ എന്നു കൈപിടിച്ച് നടത്തിയിട്ടുള്ള ബീമര്‍ ഇനിയും ഒരുപടി മുമ്പില്‍ത്തന്നെയായിരിക്കും എന്നതാണ് ഐ ബ്രാന്‍ഡ് വഴി പ്രഖ്യാപിക്കുന്നത്.

4 സീരീസ്

4 സീരീസ്

4 സീരീസിന്റെ ലോഞ്ച് ഇതിനകം നടന്നുവെങ്കിലും ഇതുവരെ ഡെലിവെറി തുടങ്ങിയിട്ടില്ല. 3 സീരീസ് കൂപെക്ക് പകരക്കാരനായി വരുന്നതാണ് ഈ വാഹനം.

ബിഎംഡബ്ല്യു ഐ8

ബിഎംഡബ്ല്യു ഐ8

ബിഎംഡബ്ല്യു ഐ3 ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്ത വാഹനം ഒരു പക്ഷെ ഐ8 ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ബിഎംഡബ്ല്യു എക്‌സ്5

ബിഎംഡബ്ല്യു എക്‌സ്5

മറ്റൊരാള്‍ ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവിയാണ്. 2014 മോഡല്‍ എക്‌സ്5 രണ്ടുനാള്‍ മുമ്പാണ് ഉല്‍പാദനം തുടങ്ങിയത്. അമേരിക്കയില്‍ ആദ്യം പുറത്തിറങ്ങുന്ന ഈ മൂന്നാം തലമുറ എക്‌സ്5-നെയും ഫ്രാങ്ക്ഫര്‍ടില്‍ കാണാന്‍ കഴിയും.

കണ്‍സെപ്റ്റ് ആക്ടിവ് ടൂറര്‍ ഔട്‌ഡോര്‍

കണ്‍സെപ്റ്റ് ആക്ടിവ് ടൂറര്‍ ഔട്‌ഡോര്‍

ഫ്രാങ്ക്ഫര്‍ടില്‍ വരുന്ന ബിഎംഡബ്ല്യുവിന്റെ മറ്റൊരു പ്രധാന വാഹനം കണ്‍സെപ്റ്റ് ആക്ടിവ് ടൂറര്‍ ഔട്‌ഡോര്‍ ആണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോഷോകളിലൊന്നാണ് ഫ്രാങ്ക്ഫര്‍ടിലേതെന്നും അവിടെ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വളരെ സന്തോഷമുണ്ടാക്കുന്ന സംഗതിയാണെന്നും ബിഎംഡബ്ല്യു ബ്രാന്‍ഡ് മാനേജ്‌മെന്റ് തലവന്‍ സ്റ്റീവന്‍ ആല്‍തോസ് വ്യക്തമാക്കി.

English summary
BMW heads to the 2013 Frankfurt Motor Show with its cars and concepts which includes the i8, i3, 2014 X5 and 4 Series.
Story first published: Saturday, August 3, 2013, 18:08 [IST]
Please Wait while comments are loading...

Latest Photos