ഐ3 കണ്‍സെപ്റ്റ് ലോഞ്ച് ചെയ്തു

ലോകം അത്യാകാംക്ഷയോടെ കാത്തിരുന്ന ബിഎംഡബ്ല്യു ഐ3 ഇലക്ട്രിക് കാറിന്റെ ഉല്‍പാദനമോഡല്‍ വിപണിയിലെത്തി. ഭാവിയുടെ മൊബിലിറ്റിയുടെ ഇടത്തിലേക്കുള്ള ബീമറിന്റെ സര്‍വ്വസന്നാഹപ്പെട്ട കടന്നുവരവാണ് ഐ3 ഹാച്ച്ബാക്കിലൂടെ സംഭവിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ 'ഐ' ഉപബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഉല്‍പാദന മോഡലാണ് ഐ3. ഒരു സെഡാന്‍ പതിപ്പും കൂപെയും കണ്‍സെപ്റ്റ് ഐ ബ്രാന്‍ഡിന്‍ നിന്ന് ഇനി വിപണിയിലെത്താനുണ്ട്. ഈ വാഹനങ്ങളെ കണ്‍സെപ്റ്റ് രൂപത്തില്‍ നേരത്തെ പലവട്ടം നമ്മള്‍ കണ്ടിരുന്നതാണ്.

130 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ സഞ്ചാരപരിധിയുള്ള ഒരു ഇലക്ട്രിക് കാറിന് ഇന്നുള്ള വിപണി സാധ്യതകളുടെ പരിമിതി മനസ്സിലാക്കിത്തന്നെയാവണം വാഹനത്തിന് ഒരു ഹൈബ്രിഡ് പതിപ്പും വിപണിയിലെത്തിക്കുന്നുണ്ട് ബിഎംഡബ്ല്യു.

ഐ3

ഐ3

168 കുതിരകളുടെ കരുത്തും 249 എന്‍എം ചക്രവീര്യവും പകരുന്ന ഇലക്ട്രിക് മോട്ടോറാണ് ഐ3 ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഇലക്ട്രിക് മോട്ടോര്‍

ഇലക്ട്രിക് മോട്ടോര്‍

രണ്ട് വേരിയന്റുകളാണ് ഐ3ക്കുള്ളത്. രണ്ടിലും ഒരേ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവയിലൊന്നില്‍ (റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ പതിപ്പ്) 650 സിസി ശേഷിയുള്ള 2 സിലണ്ടര്‍ പെട്രോള്‍ ജനറേറ്ററും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ജനറേറ്റർ 34 കുതിരകളുടെ കരുത്താണ് പകരുന്നത്.

റെയ്ഞ്ച് എക്സ്റ്റന്‍ഡർ

റെയ്ഞ്ച് എക്സ്റ്റന്‍ഡർ

റെയ്ഞ്ച് എക്സ്റ്റന്‍ഡറില്‍ 257 കിലോമീറ്റര്‍ മുതല്‍ 299 കിലോമീറ്റര്‍ വരെയാണ് സഞ്ചാരപരിധി ലഭിക്കുക.

കാര്‍ബണ്‍ ഫൈബര്‍ - പ്ലാസ്റ്റിക്

കാര്‍ബണ്‍ ഫൈബര്‍ - പ്ലാസ്റ്റിക്

വാഹനത്തിന്റെ ചാസിയുടെ നിര്‍മാണത്തിന് ഭൂരിഭാഗവും അലൂമിനിയമാണ് ഉപയോഗിച്ചിരിക്കുന്നത്. ബോഡിയുടെ നിര്‍മാണത്തിന് കാര്‍ബണ്‍ ഫൈബര്‍ - പ്ലാസ്റ്റിക് സംയുക്തദ്രവ്യമാണ് ഉപയോഗിച്ചിട്ടുള്ളത്. 1.195 കിലോഗ്രാമാണ് വാഹനത്തിന്റെ മൊത്തം ഭാരം.

ലിതിയം അയേണ്‍ ബാറ്ററി

ലിതിയം അയേണ്‍ ബാറ്ററി

ലിതിയം അയേണ്‍ ബാറ്ററിക്ക് മാത്രം 230 കിലോഗ്രാം ഭാരമുണ്ട്. കാബിന് താഴെയായാണ് ബാറ്ററി സ്ഥാനം പിടിക്കുക.

വില

വില

വാഹനത്തിന്റെ സ്റ്റാന്‍ഡേഡ് മോഡലിന് വില 25,680 പൗണ്ടാണ്. 23,53,279 രൂപയാണ് ഇന്ത്യന്‍ കറന്‍സി വിവര്‍ത്തനം. റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ മോഡലിന് 28,830 പൗണ്ട് വിലവരും. ഇത് ഇന്ത്യന്‍ രൂപയില്‍ 26,41,940 വരും.

ചാര്‍ജിംഗ്

ചാര്‍ജിംഗ്

ബിഎംഡബ്ല്യുവിന്റെ ചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വീടുകളിലെ കണക്ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെയെടുക്കും ഇതിന്.

വാറന്റി

വാറന്റി

മൂന്ന് വര്‍ഷത്തേക്ക് മൈലേജ് വാറന്റിയും 8 വര്‍ഷം അല്ലെങ്കില്‍ 10,000 മൈല്‍ ബാറ്ററി വാറന്റിയും ബീമര്‍ വാഗ്ദാനം ചെയ്യുന്നു. നവംബര്‍ മുതല്‍ വാഹനം വിപണികളില്‍ ലഭ്യമായിത്തുടങ്ങും.

Most Read Articles

Malayalam
English summary
The production version of the BMW i3 has been launched in UK.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X