മിനി ചെന്നൈയില്‍ നിര്‍മിച്ച് ബങ്കളുരുവിലെത്തും

Posted By:

ഇന്ത്യന്‍ വിപണിയിലെത്തി ഒരു വര്‍ഷത്തോളം പിന്നിട്ട ബിഎംഡബ്ലിയു മിനി ഇതാദ്യമായി പ്രാദേശിക ഉല്‍പാദനം ആരംഭിച്ചു. ചെന്നൈയില്‍ നിര്‍മിച്ച പ്ലാന്‍റില്‍ മിനി കണ്‍ട്രിമാന്‍ എസ്‍യുവിയാണ് നിര്‍മിക്കുക. മിനികൂപ്പര്‍ ഹാച്ച്ബാക്ക്, മിനി കണ്‍വെര്‍ടിബ്ള്‍, മിനി കണ്‍ട്രിമാന്‍ എസ്‍യുവി എന്നീ വാഹനങ്ങളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

മിനി വാഹനങ്ങള്‍ യൂറോപ്പിന് പുറത്ത് ഇന്നേവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. ഇത് ഇന്ത്യന്‍ വിപണിയില്‍ മിനി വാഹനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞുള്ള നീക്കമാണ്.

ഇതോടൊപ്പം വരുന്ന മറ്റൊരു വാര്‍ത്ത ബങ്കളുരുവിലെ വസന്ത് നഗറില്‍ തുറന്നതാണ്. മില്ലേഴ്സ് റോഡിലെ നവനീത് മോട്ടോഴ്സാണ് മിനി ഷോറൂം തുറന്നിരിക്കുന്നത്. ഇത് ഇന്ത്യയില്‍ മിനിയുടെ രണ്ടാമത്തെ ഷോറൂമാണ്. ദില്ലിയിലാണ് ആദ്യത്തെ മിനി ഷോറൂം തുറന്നത്.

To Follow DriveSpark On Facebook, Click The Like Button
മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

മില്ലേഴ്സ് റോഡിലാണ് മിനി ഷോറൂം സ്ഥിതി ചെയ്യുന്നത്. നവനീത് മോട്ടോഴ്സാണ് ഷോറൂം തുറന്നിരിക്കുന്നത്.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

നവ്‍നിത് ഗ്രൂപ്പ് ചെയര്‍മാന്‍ നവ്‍നിത് കൊച്ചാലിയയാണ് ഷോറൂമിന്‍റെ തലവന്‍. കൊച്ചാലിയയും ബിഎംഡബ്ലിയു ഗ്രൂപ് ഇന്ത്യ തലവന്‍ ഫിലിപ് വോണ്‍ സാഹ്‍റുമാണ് ചിത്രത്തില്‍.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

രണ്ട് ഡീസല്‍ വേരിയന്‍റുകളും ഒരു പെട്രോള്‍ വേരിയന്‍റുമാണ് മിനി കണ്‍ട്രിമാനുള്ളത്.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

കണ്‍ട്രിമാന്‍ ഒഴികെയുള്ള മോഡലുകള്‍ തുടര്‍ന്നും പൂര്‍ണമായി നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് തീരുമാനം. പ്ലാന്‍റ് കുറെക്കൂടി വികസിതമായ നിലയിലെത്തിയാല്‍ മറ്റ് മോഡ‍ലുകളും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

രാജ്യത്ത് കോംപാക്ട് എസ്‍യുവികള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം മുന്‍ നിര്‍ത്തിയാവണം ഇത്തരമൊരു നീക്കത്തിന് മിനി മുതിരുന്നത്. വില വെച്ച് കണക്കാക്കുകയാണെങ്കില്‍ ബിഎംഡബ്ല്യു എക്സ്1, ഓഡി ക്യു3 എന്നീ വാഹനങ്ങളുമായാണ് കണ്‍ട്രിമാന്‍ മത്സരിക്കുന്നതെന്ന് പറയാം.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

എന്നാല്‍ മറ്റ് ചില സംഗതികള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. റോഡ് പ്രസന്‍സിന്‍റെ കാര്യത്തില്‍ ഈ വാഹനങ്ങളുമായി ഏല്‍ക്കാന്‍ കഴിയില്ല കണ്‍ട്രിമാന്. ബ്രാന്‍ഡ് മൂല്യത്തിന്‍റെ കാര്യത്തിലും സ്റ്റൈലിന്‍റെ കാര്യത്തിലുമെല്ലാം മിനിക്ക് ആരുമായും ഏല്‍ക്കാനും കഴിയും.

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

വിലനിലവാരം

മിനി കൂപ്പര്‍ - 26,60,000

മിനി കൂപ്പര്‍ എസ് - 29,90,000

മിനി കൂപ്പര്‍ കണ്‍വെര്‍ടിബ്ള്‍ - 32,50,000

മിനി ബങ്കളുരുവില്‍

മിനി ബങ്കളുരുവില്‍

വിലനിലവാരം

മിനി വണ്‍ കണ്‍ട്രിമാന്‍ - 23,50,000

മിനി കൂപ്പര്‍ ഡി കണ്‍ട്രിമാന്‍ - 25,60,000

മിനി കൂപ്പര്‍ ഡി കണ്‍ട്രിമാന്‍ ഹൈ - 28,90,000

മിനി കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ - 34,20,000

മിനി കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ ഹൈ - 37,50,000

English summary
Just a year after introducing the Mini brand in India BMW has announced the start of local production in its Chennai plant.
Story first published: Thursday, April 18, 2013, 16:48 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark