വെയ്റോണിനെ വെല്ലുവാന്‍ ബുഗാട്ടി ഒരുങ്ങുന്നു?

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്ന ബഹുമതിയും പേറി വെയ്റോണ്‍ സ്പോര്‍ട് എക്കാലത്തും വാഴുമെന്ന വിചാരമൊന്നും ബുഗാട്ടിക്കില്ല. ഒരു ട്യൂണിംഗ് കമ്പനി മാത്രമായ ഹെന്നസ്സി പോലും ലോട്ടസിന്‍റെ മോഡലുകള്‍ ട്യൂണ്‍ ചെയ്ത കാറുമായെത്തി ബുഗാട്ടിയെ വെല്ലുവിളിക്കാന്‍ തുടങ്ങിയത് ഓട്ടോ ഉലഹം കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ഹെന്നസ്സിയും ബുഗാട്ടിയും ഗിന്നസ് റെക്കോര്‍ഡ് സംബന്ധിച്ച് പരസ്യമായുണ്ടാക്കിയ പുക്കാറും പുകിലും ഡ്രൈവ്സ്പാര്‍ക് വായനക്കാര്‍ക്കറിയുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ വെയ്റോണിന് ഒരു പിന്‍ഗാമിയെ വേണമെന്ന ബുഗാട്ടിയുടെ തീരുമാനം കൂടുതല്‍ ശക്തമാവുകയായിരുന്നു.

കൂടുതല്‍ കരുത്തുറ്റതും വേഗതയേറിയതുമായ ഒരു വെയ്റോണ്‍ (അല്ലെങ്കില്‍ മറ്റൊരു വാഹനം) പുറത്തിറങ്ങാന്‍ ഇനി അധികം വൈകില്ലെന്ന് ചില ഊഹകാരന്മാര്‍ പറയുന്നു. ഇത്തവണ ഈ ഊഹം ഉന്നയിച്ചിരിക്കുന്നത് ഓട്ടോകാര്‍ ആണ്. കാരണവരുടെ ഊഹം തെറ്റില്ലല്ലോ?

അടുത്ത വര്‍ഷം തന്നെ കാര്‍ വിപണിയിലെത്തിക്കണമെന്നാണ് ബുഗാട്ടി ആഗ്രഹിക്കുന്നതെന്ന് ഓട്ടോകാര്‍ പറയുന്നു. കമ്പനിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ മിക്കതും കൊടും വേഗതയുള്ളതും അപായങ്ങള്‍ നിറഞ്ഞതുമായ സ്വപ്നങ്ങളിലാണ് ഇപ്പോള്‍ ചെന്ന് പതിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബുഗാട്ടിയിലെ ഓട്ടോകാര്‍ 'സോഴ്സ്' വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വന്‍ ചെലവുള്ള ഇത്തരമൊരു കാര്‍ നിര്‍മാണം കഴിഞ്ഞ പുറത്തുവരുന്ന കാര്യം വളരെ പ്രയാസമേറിയതായിരിക്കുമെന്നതില്‍ സന്ദേഹമില്ല. വാഹനത്തിന് വില ഏതാണ്ട് 5 ദശലക്ഷം പൌണ്ട് അഥവാ 46 കോടിയോളം രൂപ വില വരുമെന്നാണ് കണക്കുകൂട്ടുന്നത്. താഴെ, ഭാവി വെയ്റോണ്‍ എങ്ങനെയായിരിക്കുമെന്ന് ഒരു കലാകാരന്‍ വരച്ചുചേര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചുകാണുക. എന്നിട്ട് വിഷയത്തില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക.

Bugatti Veyron's Successor
Bugatti Veyron's Successor
Bugatti Veyron's Successor
Bugatti Veyron's Successor
Bugatti Veyron's Successor

Most Read Articles

Malayalam
English summary
According to the rumors, Bugatti is eager to bring out the new car as early as next year.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X