ഓട്ടോറിക്ഷയ്ക്ക് സ്വീഡനില്‍ നിന്നൊരു വെല്ലുവിളി

ഓട്ടോറിക്ഷ എന്ന അത്ഭുതജീവി ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. വിദേശികള്‍ ഈ വാഹനത്തെ അപകടകാരി എന്നും സുരക്ഷിതത്വത്തെക്കുറിച്ച് ബോധമില്ലാത്ത ഇന്ത്യക്കാരന്റെ വാഹനം എന്നുമെല്ലാം കളിയാക്കാറുണ്ടെങ്കിലും ഇന്നും മൂന്ന് ചക്രങ്ങളില്‍ കുത്തിത്തിരിയുന്ന നമ്മുടെയെല്ലാം ജീവിതത്തോട് ഈ വാഹനം അങ്ങേയറ്റം നീതി പുലര്‍ത്തുന്നു.

ബജാജ് ഓട്ടോയാണ് ഇന്ത്യയിലും തൊട്ടടുത്ത അയല്‍പ്രദേശങ്ങളിലുമെല്ലാം ഓട്ടോറിക്ഷയുടെ വിപണി കൈയടക്കി വെച്ചിരിക്കുന്നത്. പ്യാജിയോയും മഹീന്ദ്രയുമെല്ലാം ഓട്ടോറിക്ഷ വിപണിയില്‍ മത്സരം നിലനിര്‍ത്തുന്നു. ഈ ഓട്ടോറിക്ഷാ കുത്തകകളെയെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള ഒരുത്തന്‍ സ്വീഡനില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നതായും ഇന്തോനീഷ്യ വരെ എത്തിച്ചേര്‍ന്നതായും വാര്‍ത്തകള്‍ പറയുന്നു. ഇന്തോനീഷ്യയില്‍ എത്തി എന്നതിനര്‍ത്ഥം ഇന്ത്യയിലേക്ക് അധികം ദൂരമില്ല എന്നതുകൂടിയാണല്ലോ. എന്തായാലും, ക്ലീന്‍ മോഷന്‍ സെഡ്ബീ ഇലക്ട്രിക് ഓട്ടറിക്ഷ എന്നു പേരുള്ള ഈ മുച്ചക്രവണ്ടിയെ നമുക്കൊന്ന് പരിചയപ്പെട്ടു വെക്കാം.

Clean Motion ZBee To India

ഇന്തോനീഷ്യന്‍ വിപണിയില്‍ സെഡ്ബീ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസമാണ് അവതരിപ്പിക്കപ്പെട്ടത്. ജക്കാര്‍ത്തയില്‍ നടന്ന റിറ്റെക് ടെക്‌നോളജി എക്‌സ്‌പോ-18ല്‍ വെച്ച്. ഇന്തോനീഷ്യന്‍ പ്രസിഡണ്ട് സുസിലോ ബാംബര്‍ഗ് യുദ്ധോയോനോ നേരിട്ടെത്തി വാഹനത്തിന്റെ അവതരണം നിര്‍വഹിച്ചു. ക്ലീന്‍ മോഷന്‍ എന്ന സ്വീഡിഷ് കമ്പനിയാണ് സെഡ്ബീയുടെ നിര്‍മാതാവ്. ഇന്തോനീഷ്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള ബജാജിന് സെഡ്ബീ നേരിട്ട് ഭീഷണി ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ സന്ദേഹിക്കണം. കാരണം അടുത്ത താളില്‍ അറിയാം.

Clean Motion ZBee To India

80 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയ ആണ് സെഡ്ബീയുടെ വില. ഇതിനെ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 4.88 ലക്ഷം രൂപ. ഇലക്ട്രിക് സാങ്കേതികതയിലുള്ള ഈ വാഹനത്തിന് ന്യായമായ വിലയാണിത് എന്നു പറയാം. എന്നാല്‍, ഇതേ വിലയില്‍ ആള്‍ട്ടോ പോലൊരു വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പ് വാങ്ങിച്ചിടാം എന്നതും കാണണം. ഇന്ത്യയില്‍ കാബ് കമ്പനികള്‍ക്കും മറ്റും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണെങ്കിലും ചില തടസ്സങ്ങള്‍ കാണാതിരുന്നുകൂടാ.

Clean Motion ZBee To India

35 കിലോമീറ്ററാണ് സെഡ്ബീയുടെ ഒറ്റ ബാറ്ററി പാക്കോടെ വരുന്ന പതിപ്പിന്റെ റേഞ്ച്. ഇത് പ്രായോഗികത കുറയ്ക്കുന്നു. 230 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. പരമാവധി വേഗത, മണിക്കൂറില്‍ 45 കിലോമീറ്റര്‍. ഇന്ത്യന്‍ നഗരങ്ങള്‍ കുറെക്കൂടി വളരേണ്ടിയിരിക്കുന്നു ഇത്തരമൊരു വാഹനത്തെ ഉള്‍ക്കൊള്ളാന്‍.

Clean Motion ZBee To India

ഫാക്ടറിക്കുള്ളിലും മറ്റും ക്വാഡ്രിസൈക്കിള്‍ പോലെ ഉപയോഗിക്കാന്‍ എന്തുകൊണ്ടും യോജിച്ചതാണ് ഈ വാഹനം.

Clean Motion ZBee To India

രണ്ട് ബാറ്ററി പാക്ക് ഉള്ള പതിപ്പും ലഭ്യമാണ്. 70 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇതിന് സ്വാഭാവികമായും വില അധികമായിരിക്കും.

Clean Motion ZBee To India

ക്ലീന്‍ മോഷന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗോറന്‍ ഫോക്കെസന്‍ ഏറെക്കാലം തെണ്ടിത്തിരിഞ്ഞതിന്റെ ഫലമാണ് സെഡ്ബീ. ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ കൂടെക്കൂട്ടാന്‍ കഴിയുന്ന ഒരു ബദല്‍ വാഹനം നിര്‍മിക്കുക എന്നതായിരുന്നു ഫോക്കെസനിന്റെ ആഗ്രഹം.

Clean Motion ZBee To India

ഈ ആഗ്രഹവുമായി അലഞ്ഞു നടക്കുന്നതിനിടയില്‍ അദ്ദേഹം ഇന്ത്യയിലും എത്തി. ഏത് തെണ്ടിക്കും അഭയസ്ഥാനവും ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമുള്ള ഇന്ത്യ എന്ന മഹാരാജ്യം ഫോക്കസെന്നിന്റെ പ്രശ്‌നം അങ്ങോട്ട് തീര്‍ത്തുവിട്ടു.

Clean Motion ZBee To India

ഇന്ത്യന്‍ നഗരങ്ങളില്‍ എങ്ങോട്ട് തിരിഞ്ഞാലും കാണപ്പെടുന്ന ഓട്ടോറിക്ഷ എന്ന മൂട്ടവണ്ടി തന്റെ നാട്ടിലെ ഉയര്‍ന്ന സാമ്പത്തിക നിലവാരത്തിലുള്ള ജനങ്ങള്‍ക്ക് ഒരു ബദല്‍ വാഹനമായി ഉപയോഗിക്കാം എന്ന ഐഡിയ അദ്ദേഹത്തിന് കത്തി. ഇന്ത്യയില്‍ നിന്ന് കിട്ടിയ വെളിച്ചവുമായി ഗോറന്‍ ഫെക്കെസന്‍ സ്വീഡനിലേക്ക് തിരിച്ചുപോയി.

Clean Motion ZBee To India

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ബജാജ് ഓട്ടോറിക്ഷയുടെ എന്‍ജിന്‍ ശേഷി 200 സിസിയാണ്. പത്തുമുപ്പത് കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷത മാത്രമാണ് ഗോറന്‍ തന്റെ നാട്ടിലേക്ക് കൊണ്ടുപോയത്. എന്‍ജിനും മറ്റും കൊണ്ടുപോയാല്‍ ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്ന ട്രീറ്റ്‌മെന്റായിരിക്കും അവിടെ കിട്ടുക.

Clean Motion ZBee To India

കാര്‍ബണ്‍ ഫൈബറില്‍ ബോഡി നിര്‍മിക്കാം എന്നാണ് ഗോറന്‍ ആദ്യം കരുതിയത്. വില വലിയ തോതില്‍ കൂട്ടുമെന്നതിനാല്‍ ഫൈബര്‍ ഗ്ലാസ് ബോഡിയിലേക്ക് മാറുകയായിരുന്നു. ഇവ രണ്ടും നമ്മളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ കാറുകളിലും മറ്റും ഉപയോഗിക്കുന്ന മെറ്റീരിയലുകളാണ്. ഇന്ത്യയിലേക്ക് ഈ വണ്ടി വരുമായിരിക്കാം. പക്ഷെ, എന്ന്, എങ്ങനെ എന്നൊന്നും ചോദിക്കരുത്.

Most Read Articles

Malayalam
English summary
Clean Motion has unveiled the ZBee electric three wheeler in Indonesia yesterday. Here are the details of the Clean Motion ZBee in Malayalam.
Story first published: Tuesday, September 3, 2013, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X