ഗോ പ്ലസ്സിന് എര്‍റ്റിഗയെക്കാള്‍ 386 കിലോ ഭാരക്കുറവ്!

ഇന്ത്യയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ട നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സനില്‍ നിന്ന് കാറുകളൊന്നും ഇപ്പോഴും രാജ്യത്തെത്തിയിട്ടില്ല. 2014ന്റെ തുടക്കം മുതല്‍ വാഹനങ്ങള്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗോ എന്ന പേരില്‍ ഒരു ഹാച്ച്ബാക്കും അതിന്റെതന്നെ എംപിവി പതിപ്പുമാണ് ഡാറ്റ്‌സന്റെ പക്കലുള്ളത്.

ഡാറ്റ്‌സന്‍ ഗോ പ്ലസ് എന്ന പേരിലറിയപ്പെടുന്ന എംപിവിയുടെ ഇന്തോനേഷ്യന്‍ സവിശേഷതകള്‍ പുറത്തുവന്നതാണ് പുതിയ വാര്‍ത്ത.

Datsun GO Plus MPV Specifications Revealed

മൈക്രയിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ഡാറ്റ്‌സന്‍ ഗോയിലും ഉപയോഗിക്കുക. ഡാറ്റ്‌സനുവേണ്ടി ഈ എന്‍ജിനില്‍ ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്.

Datsun GO Plus MPV Specifications Revealed

68 പിഎസ് കരുത്തും 104 എന്‍എം ചക്രവീര്യവും പകരുന്നു ഗോ പ്ലസ് എംപിവിയുടെ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചക്രവീര്യത്തെ മുന്‍വീലുകളിലേക്കെത്തിക്കുന്നു.

Datsun GO Plus MPV Specifications Revealed

മൈലേജ് എത്രയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ലീക്കായ ബ്രോഷറില്‍ ഇക്കാര്യം നല്‍കിയിട്ടില്ല എന്നാണറിയുന്നത്. ഇത് ലോഞ്ച് സമയത്തുമാത്രമേ വെളിപ്പെടൂ എന്നാണ് കരുതേണ്ടത്.

Datsun GO Plus MPV Specifications Revealed

ഭാരത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട് ഡാറ്റ്‌സന്‍ ഗോ എംപിവി. 794 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ഇത് മാരുതിയുടെ എര്‍റ്റിഗയെക്കാള്‍ 386 കിലോഗ്രാം ഭാരക്കുറവുണ്ട്.

Datsun GO Plus MPV Specifications Revealed

ഇത്രയേറെ ഭാരക്കുറവ് കൈവരിക്കാന്‍ ഗോ പ്ലസ്സിന് കഴിഞ്ഞു എന്നതിനര്‍ത്ഥം അതിശയിപ്പിക്കുന്ന മൈലേജ് നിരക്കുണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

Datsun GO Plus MPV Specifications Revealed

13 ഇഞ്ച് വീലുകളാണ് വാഹനത്തിനുള്ളത്. ഏഴ് പേര്‍ക്കിരിക്കാനുള്ള സൗകര്യം വാഹനം നല്‍കുന്നുണ്ട്. 4 മീറ്ററിനുള്ളിലായിരിക്കും ഗോ പ്ലസ്സിന്റെ വലിപ്പം.

Datsun GO Plus MPV Specifications Revealed

3995 മില്ലിമീറ്റര്‍ നീളവും 1,635 മില്ലിമീറ്റര്‍ വീതിയും 1,485 മില്ലിമീറ്റര്‍ ഉയരവുമുണ്ട് ഗോ പ്ലസ്സിന്. വീല്‍ബേസ് 2,450 മില്ലിമീറ്റര്‍.

Datsun GO Plus MPV Specifications Revealed

ഇന്തോനീഷ്യയില്‍ റെഡിഷ് വൈറ്റ്, വൈറ്റ് സോളിഡ്, സില്‍വര്‍ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ബ്ലാക് സോളിഡ്, എന്നീ നിറങ്ങളുണ്ട് ഗോ പ്ലസ്സിന്.

Most Read Articles

Malayalam
English summary
First details of ertiga rival from datsun emerge. The Datsun GO+ will make use of the 1.2 liter three cylinder petrol engine from the Micra that's been retuned.
Story first published: Tuesday, December 3, 2013, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X