ഡാറ്റ്‌സന്‍ കെ2 സ്‌കെച്ചുകള്‍ പുറത്ത്

Posted By:

ജൂലൈ 15ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങിലൂടെ ലോക വിപണിയില്‍ അവതരിക്കാനിരിക്കുന്ന ഡാറ്റ്‌സന്‍ കെ2-വിന്റെ സ്‌കെച്ചുകള്‍ പുറത്തു വിട്ടു. ഗുഡ്ഗാവിലെ 'കിംഗ്ഡം ഓഫ് ഡ്രീം'സില്‍ വെച്ചാണ് കെ2 എന്ന് രഹസ്യപ്പെരിട്ടിരിക്കുന്ന ചെറു ഹാച്ച്ബാക്ക് അവതരിപ്പിക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട ഇഡാറ്റസന്‍ ബ്രാന്‍ഡിനെ പുതിയ കാലത്തെ പ്രത്യേക വിപണി സാഹചര്യങ്ങള്‍ പരിഗണിച്ച് പുനരുജ്ജീവിപ്പിക്കുകയായിരുന്നു നിസ്സാന്‍.

കെ2 സ്‌കെച്ചുകള്‍ പുറത്തു വിട്ടതിനോടൊപ്പം ഡാറ്റ്‌സന്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുകയും ചെയ്തിട്ടുണ്ട് കമ്പനി. ഡാറ്റസന്‍ പുറത്തു വിട്ട കെ2 ചിത്രങ്ങള്‍ താഴെ കാണാം.

ഡാറ്റ്‌സന്‍ കെ2

ഡാറ്റ്‌സന്‍ കെ2

1.2 ലിറ്റര്‍ എന്‍ജിനാണ് ഡാറ്റ്‌സന്‍ കെ2വില്‍ ഉപയോഗിക്കുക. ഇത് നിലവില്‍ മൈക്ര ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്നതാണ് ഡാറ്റ്‌സന്‍ കെട2വിന് വേണ്ടി ഈ എന്‍ജിന്‍ പ്രത്യേകം ട്യൂണ്‍ ചെയ്യും. മൈക്രയുടെ തന്നെ പ്ലാറ്റ്‌ഫോമിലാണ് ഡാറ്റ്‌സന്‍ വരിക. ചിത്രത്തില്‍ ഡാറ്റ്‌സന്‍ കെ2വിന്റെ ഷഡ്ഭുജാകൃതിയിട്ടുള്ള ഗ്രില്‍ കാണാം.

ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവരുമായി ഏറ്റുമുട്ടും

ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവരുമായി ഏറ്റുമുട്ടും

ഇന്ത്യയില്‍ നിന്ന് ഡാറ്റ്‌സന്‍ വാഹനങ്ങള്‍ ഇന്തോനീഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് പോകും. ഡാറ്റ്‌സന്‍ കെ2 നിലവിലെ ചെറു ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഒരല്‍പം ട്രെന്‍ഡിയായ ഡിസൈനായി നിലപാടുറപ്പിക്കും. ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവരുമായി ഏറ്റുമുട്ടും.

ഡാറ്റ്‌സന്‍ വെബ്‌സൈറ്റിന്റെ സ്‌കീന്‍ ഷോട്ട്‌

ഡാറ്റ്‌സന്‍ വെബ്‌സൈറ്റിന്റെ സ്‌കീന്‍ ഷോട്ട്‌

English summary
Datsun K2 Renderings has been Revealed. Datsun brand name in the 21st century, code named K2 is poised to make its arrival on July 15th.
Story first published: Monday, July 1, 2013, 17:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark