മെര്‍ക് എ ക്ലാസ്സില്‍ ദിലീപ് ഛബ്രിയ

Posted By:

ദിലീപ് ഛബ്രിയയുടേതായി ഈയിടെ പുറത്തിറങ്ങിയ മോഡിഫിക്കേഷനുകളെക്കുറിച്ച് നമ്മള്‍ നേരത്തെ സംസാരിച്ചിരുന്നു. റിനോ ഡസ്റ്ററും, ഹ്യൂണ്ടായ് ഇലാന്‍ട്രയും സണ്ണിയുമെല്ലാം നമ്മുടെ ഇഷ്ടവും വിമര്‍ശനവുമെല്ലാം പിടിച്ചുവാങ്ങിയിരുന്നു.

ഡിസിയുടെ എല്ലാ ഡിസൈനുകളും കാഴ്ചക്കാരെ കൃത്യമായി രണ്ട് വിഭാഗമാക്കി മാറ്റും. ആരാധകരും വിമര്‍ശകരും. ഇതിനിടയില്‍ ഒരു സ്ഥാനം ദിലീപ് ഛബ്രിയ അനുവദിക്കാറില്ല. ഇത്തവണ ഡിസി പണിയെടുത്തിരിക്കുന്ന മെഴ്‌സിഡിസ് ബെന്‍സ് എ ക്ലാസിലും ഛബ്രിയ മറ്റൊരുവസരം കാഴ്ചക്കാരന് നല്‍കുന്നില്‍. ഒന്നുകില്‍ ഇഷ്ടപ്പെടാം ഇല്ലെങ്കില്‍ വെറുക്കാം. രണ്ടിനായാലും നിങ്ങളത് കണ്ടേ തീരൂ!

സ്വയം സംസാരിക്കാന്‍ വിടുന്നു!

സ്വയം സംസാരിക്കാന്‍ വിടുന്നു!

ഡിസി ഡിസൈന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടെങ്കിലും ചെയ്ത പണികളെക്കുറിച്ചുള്ള വിശദീകരണങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ല. ഇത് ഡിസിയുടെ ഒരു സ്ഥിരം ശൈലിയാണ്. ഛബ്രിയ തന്റെ ഡിസൈനുകളെ സ്വയം സംസാരിക്കാന്‍ വിടുന്നു!

DC Design Adds Its Touch To Mercedes-Benz A-Class

ഇന്റീരിയറില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുള്ളതായി സൂചനകളില്ല. ഇന്റീരിയര്‍ ചിത്രങ്ങളൊന്നും തന്നെ ഡിസി പുറത്തു വിട്ടിട്ടുമില്ല. എക്സ്റ്റീരിയറില്‍ മാത്രമായിരിക്കുമോ ഡിസിയുടെ മോഡിഫിക്കേഷന്‍?

നിറം

നിറം

മാറ്റ് ഡാര്‍ക്ക് ഗ്രേ നിറത്തിലാണ് ഛബ്രിയയുടെ മെഴ്‌സിഡിസ് എ ക്ലാസ് വരുന്നത്. ഇത് വാഹനത്തെ കുറെയധികം സ്‌പോര്‍ടിയാക്കാന്‍ സഹായിച്ചിട്ടുണ്ട്.

DC Design Adds Its Touch To Mercedes-Benz A-Class

വാഹനത്തിലെ മെഴ്‌സിഡിസ് ലോഗോയ്ക്കും മാറ്റ് ഫിനിഷ് നല്‍കിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിന്റെ മൗലികമായ സൗന്ദര്യം നിലനിര്‍ത്തിയിരിക്കുന്നതായി കാണാം.

English summary
The latest work of DC Design is based on a car higher up the order.
Story first published: Friday, August 9, 2013, 12:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark