ദുബൈയില്‍ 5000 കുതിരശക്തിയുള്ള ഭ്രാന്തന്‍ കാര്‍

48 കുതിരശക്തിയുള്ള മാരുതി ആള്‍ട്ടോ 800ല്‍ യാത്ര തുടങ്ങുന്ന നമുക്കെല്ലാം 5,000 കുതിരകളുടെ കരുത്ത് എന്തായിരിക്കുമെന്നത് ഒരു ഊഹം മാത്രമാണ്. ലോകത്തിലെ ഏറ്റവും ഭ്രാന്തന്‍ സങ്കല്‍പമെന്നു തന്നെ വിളിക്കാവുന്ന ഈ കാര്‍, ഡെവെല്‍ സിക്സ്റ്റീന്‍ എന്ന പേരില്‍ ദുബൈ മോട്ടോര്‍ ഷോയില്‍ വന്നിറങ്ങി.

ഏറ്റവും ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കണ്ടെത്തുന്ന ഈ വാഹനത്തിന്റെ വി16 എന്‍ജിന്‍ 5000 കുതിരകളെ ഉള്ളില്‍ പേറുന്നു.

Devel Sixteen Revealed At Dubai

ഡെവല്‍ സിക്സ്റ്റീന്‍ പകരുന്ന പരമാവധി വേഗത മണിക്കൂറില്‍ 562 കിലോമീറ്ററാണ്.

Devel Sixteen Revealed At Dubai

ഡിസൈനില്‍ പല സൂപ്പര്‍കാറുകളുടെയും ശൈലികളെ സ്വീകരിച്ചിട്ടുണ്ട് ഈ ഹൈപ്പര്‍കാര്‍. ഇന്റീരിയറില്‍ കൊയെഗ്‌നിസെഗിനെയും എക്സ്റ്റീരിയറില്‍ പഗാനി സോണ്ട, ലംബോര്‍ഗിനി വെനെനോ എന്നിവയെയും ഡെവല്‍ പിന്തുടരുന്നു.

Devel Sixteen Revealed At Dubai

എന്നാല്‍, കുതിരശക്തിയുടെയും വേഗതയുടെയും കാര്യത്തില്‍ മേല്‍പ്പറഞ്ഞവയ്‌ക്കൊന്നും ഡെവലിനെ പിന്തുടരാന്‍ കഴിയില്ല എന്നത് കട്ടായം.

Devel Sixteen Revealed At Dubai

562 കിലോമീറ്റര്‍ വേഗത പറയുന്നുണ്ടെങ്കിലും റബര്‍ ടയറുകള്‍ക്കു മേല്‍ (വിശദാംശങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല) ഈ വേഗത പിടിക്കാന്‍ വാഹനത്തിന് കഴിയുമോ എന്ന കാര്യം സന്ദേഹിക്കണം.

Devel Sixteen Revealed At Dubai

മണിക്കൂറില്‍ 0-96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 1.8 സെക്കന്‍ഡ് സമയമാണ് എടുക്കുക.

Devel Sixteen Revealed At Dubai

സൂപ്പര്‍കാറുകളുടെ ചരിത്രത്തില്‍ ഒരു ക്ലസിക് ആയി ഇടം പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

Devel Sixteen Revealed At Dubai

3.4 ദശലക്ഷം ഡോളറാണ് വാഹനം നിര്‍മിക്കുന്നതിന് ചെലവായതെന്ന് സ്ഥിരീകരിക്കാത്ത രിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്ക് കമ്പനി ഔദ്യോഗികമായി കാര്യങ്ങള്‍ പുറത്തു പറയുന്നതു വരെ കാത്തിരിക്കേണ്ടതായി വരും.

Most Read Articles

Malayalam
English summary
Dubbed the Devel Sixteen, the company behind this insane creation says that it is powered by a 7.2-liter V16 engine joined with four-turbochargers producing an insane 5000 hp.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X