ലൈവ് അപ്‌ഡേറ്റ്: ഹ്യോസംഗ് ജിടി250ആര്‍ പ്രത്യേക പതിപ്പ് ലോഞ്ച്

Posted By:

ഹ്യോസംഗ് റൈഡേഴ്‌സ് ക്ലബ്ബിന്റെ ഒന്നാം പിറന്നാള്‍ ആരാധകര്‍ക്ക് എന്നും ഓര്‍മിച്ചുവെക്കാം. ജിടി250 ആറിന്റെ ഒരു സിഗ്നേച്ചര്‍ എഡിഷന്‍ പുറത്തിറക്കിക്കൊണ്ടാണ് വാര്‍ഷികദിനം ഹ്യോസംഗ് ആഘോഷിക്കുന്നത്.

ഡിഎസ്‌കെ മോട്ടോര്‍ വീല്‍സിന്റെ ചെയര്‍മാന്‍ ശിരിഷ് കുല്‍ക്കര്‍ണി പുതിയ സൂപ്പര്‍ബൈക്കിന്റെ അവതരണം നിര്‍വഹിച്ചു. ജിടി250 ആര്‍ സിഗ്നെച്ചര്‍ എഡിഷന്‍ 50 യൂണിറ്റ് മാത്രമാണ് വിപണിയിലെത്തുക. ഈ അന്‍പത് എണ്ണത്തിലും അതിന്റെ ഉടമകളുടെ കൈയൊപ്പ് പതിച്ചു നല്‍കും.

പ്രത്യേക ജിടി250ആര്‍ പതിപ്പിന് പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 2,97,000 രൂപയാണ്. വന്‍ തോതില്‍ ജനപ്രിയതയുള്ള മോഡല്‍ എന്ന പരിഗണനയിലാണ് ജിടി250 ആറിന് പ്രത്യേക പതിപ്പിറക്കാന്‍ തീരുമാനമെടുത്തതെന്ന് ഗിരീഷ് കുല്‍ക്കര്‍ണി പറയുന്നു. ഹ്യോസംഗ് ഉടമകളുടെ ക്ലബ്ബില്‍ നിന്ന് ഈ നീക്കത്തിന് സമ്പൂര്‍ണ പിന്തുണ കിട്ടിയതായും കമ്പനി പറയുന്നു.

വളരെ ആക്രാമകമായ ശൈലിയില്‍ കളി തുടരുവാന്‍ ഹ്യോസംഗ് തീരുമാനിച്ചതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അക്വില 250 ക്രൂയിസര്‍ ബൈക്ക്, ജിടി250 എന്‍ നേക്കഡ് ബൈക്ക് എന്നിവയുടെ ലോഞ്ച് അടുത്തുതന്നെയുണ്ടാകുമെന്നതിന്റെ സൂചനകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്.

രാജ്യത്ത് 250സിസി സെഗ്മെന്റില്‍ വലിയ സാധ്യതകളുള്ളത് ചൂഷണം ചെയ്യാന്‍ എല്ലാ കമ്പനികളും ഒരുങ്ങുകയാണ്. പ്രീമിയം ബൈക്കുകളില്‍ സ്റ്റൈലിംഗ് കൊണ്ടും മൗലികമായ ഡിസൈന്‍ സ്റ്റൈല്‍ കൊണ്ടുമെല്ലാം മികച്ച വില്‍പനാനിരക്ക് നേടിയെടുക്കാന്‍ ഹ്യോസംഗിന് സാധിക്കുന്നുണ്ട്.

പൂനെയില്‍ നടക്കുന്ന ലോഞ്ച് ചടങ്ങിന്റെ ദൃശ്യങ്ങളിലേക്ക് പോകാം.

സാധാരണ പതിപ്പ്

സാധാരണ പതിപ്പ്

ഹ്യോസംഗ് ജിടി250ആറിന്റെ സാധാരണ പതിപ്പിന് വില ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 2.80 ലക്ഷം രൂപയാണ്.

സിഗ്നേച്ചര്‍ പതിപ്പ്

സിഗ്നേച്ചര്‍ പതിപ്പ്

ഇന്നു പുറത്തിറങ്ങിയ സിഗ്നേച്ചര്‍ എഡിഷന് വിലവരുന്നത് പൂനെ എക്‌സ്‌ഷോരൂം നിരക്ക് പ്രകാരം 2,97,000 രൂപയാണ്. മറ്റ് നഗരങ്ങളിലെ വില ഇപ്പോഴും ലഭ്യമായിട്ടില്ല.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

വി ട്വിന്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിനാണ് ജിടി250ആറിന് ഘടിപ്പിച്ചിരിക്കുന്നത്.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

10,000 ആര്‍പിഎമ്മില്‍ 17.6 കുതിരകളുടെ കരുത്ത് പകരാന്‍ ശേഷിയുണ്ട് ജിടി250ആറിലെ എന്‍ജിന്. 8000 ആര്‍പിഎമ്മില്‍ 22.07 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

ഡബ്ള്‍ ഡിസ്‌ക് ഫ്രണ്ട് ബ്രേക്കുകള്‍, ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന പിന്‍സീറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

പൂര്‍ണമായ ഫെയറിംഗുകളോടെയുള്ള ശില്‍പശൈലിയില്‍ ഈ ബൈക്ക് ഒരു 250 സിസി ബൈക്കാണെന്ന് തോന്നുകയില്ല. ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ വലിപ്പവും ഗാംഭീര്യവും തോന്നിപ്പിക്കാന്‍ ജിടി250ആറിന് സാധിക്കുന്നുണ്ട്.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നു. 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം 8.3 സെക്കന്‍ഡാണ്.

ഹ്യോസംഗ് ജിടി250ആർ പ്രത്യേക പതിപ്പ് ലോഞ്ച് ചിത്രങ്ങൾ

വാഹനത്തിന് പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 149 കിലോമീറ്ററാണ്. ഇന്ധനക്ഷമത, ലിറ്ററിന് 25.7 കിലോമീറ്റര്‍.

കൂടുതല്‍... #hyosung #ഹ്യോസംഗ്
English summary
DSK Motowheels has launched a limited version of the Hyosung GT250R quarter liter sports bike in India.
Story first published: Friday, December 13, 2013, 14:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark