ബിഎംഡബ്ലിയു ലോഗോയുടെ പിറവിവിവാദം

Posted By:

ബിഎംഡബ്ല്യു ലോഗോയുടെ പിറവി എങ്ങനെയാണ്? പലതരം സിദ്ധാന്തങ്ങള്‍ ഇതെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കിടയില്‍ ഒരു ചങ്ങാതിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു: "1929ല്‍ പുറത്തിറങ്ങിയ ബിഎംഡബ്ല്യു എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ മാഗസിന്‍റെ കവര്‍ ചിത്രത്തില്‍ നിന്നാണ് ബിഎംഡബ്ല്യുവിന്‍റെ ഇപ്പോഴത്തെ ലോഗോ കണ്ടെത്തിയത്. ഒരു വിമാനത്തിന്‍റെ കറങ്ങുന്ന ബ്ലേഡാണ് ചിത്രത്തിലുണ്ടായിരുന്നത്. അതിനുമേല്‍ BMW എന്ന് ലേഖനം ചെയ്തിരുന്നു." എന്നാല്‍ ഈ വ്യാഖ്യാനം വിശ്വസിക്കാതിരിക്കാന്‍ മതിയായ കാരണം എന്‍റെ പക്കലുണ്ടായിരുന്നു.

ഗൂഗിള്‍ ചെയ്തപ്പോള്‍ സംഗതിയുടെ കിടപ്പുവശം പതുക്കെ വെളിപ്പെട്ടുവന്നു. ബിഎംഡബ്ല്യു ലോഗോയുടെ പിറവി സംബന്ധിച്ച് തെറ്റിദ്ധാരണയില്‍ അകപ്പെട്ടുകഴിയുന്നവരെ ഉദ്ബുദ്ധരാക്കുന്നതിനായി വിഷയം സംബന്ധിച്ച് ഒരു ലേഖനം എഴുതുകതന്നെ എന്ന് ഞാന്‍ നിശ്ചയിച്ചു.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ഇതാണ് 1929ലെ ബിഎംഡബ്ലിയു എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ട ചിത്രം. നിലവിലെ ലോഗോയിലെ നീലയും വെള്ളയും കലര്‍ന്ന ഡിസൈന്‍ ബ്ലേഡിന്‍റെ കറക്കത്തിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതില്‍ നിന്നാണ് ലോഗോ ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കാന്‍ ഒരേയൊരു പ്രയാസം 1929 എന്ന വര്‍ഷമാണ്.

ബിഎംഡബ്ലിയു സ്ഥാപിക്കപ്പെട്ടത് 1917ലാണല്ലോ!

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ഈ ചിത്രത്തില്‍ കാണുന്ന ലോഗോ 1917ലേതാണ്. വെള്ളയും നീലയും കലര്‍ന്ന ഡിസൈന്‍ ആദ്യലോഗോയില്‍ തന്നെയുണ്ട്. ഇത് ബിഎംഡബ്ലിയുവിന്‍റെ (അഥവാ ബവേറിയന്‍ മോട്ടോര്‍ വര്‍ക്സ്) മാതൃദേശമായ ബവേറിയന്‍ രാജവംശത്തിന്‍റെ കൊടിയില്‍ നിന്നാണ് സ്വീകരിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ചിത്രത്തില്‍ വെള്ളയും നീലയും ഇടകലര്‍ന്ന ഡിസൈനിലുള്ള ബവേറിയന്‍ രാജകുടുംബത്തിന്‍റെ കൊടി കാണാം. ഇതില്‍ നിന്ന് ബിഎംഡബ്ല്യു ലോഗോ എവിടെ പിറവികൊണ്ടു എന്നത് വ്യക്തമാണ്. ജര്‍മനിയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് ബവേറിയ. ഇവിടെ മ്യൂനിച്ച് നഗരത്തിലാണ് ബിഎംഡബ്ലിയു 1917ല്‍ ജനിച്ചത്.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ലിയു ലോഗോയുടെ അടിസ്ഥാന തീം വരുന്നത് ജര്‍മനിയിലെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ നിര്‍മാതാക്കളായ റാപ്പ് മോട്ടോഴ്സിന്‍റെ ലോഗോയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. 1913ലാണ് ഈ കമ്പനി സ്ഥാപിതമായത്. പിന്നീട് ഈ കമ്പനി ചില ലയനങ്ങള്‍ക്ക് ശേഷം ബിഎംഡബ്ല്യു ആയിത്തീര്‍ന്നു.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ലിയു ലോഗോയുടെ അടിസ്ഥാന തീം വരുന്നത് ജര്‍മനിയിലെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ നിര്‍മാതാക്കളായ റാപ്പ് മോട്ടോഴ്സിന്‍റെ ലോഗോയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. 1913ലാണ് ഈ കമ്പനി സ്ഥാപിതമായത്. പിന്നീട് ഈ കമ്പനി ചില ലയനങ്ങള്‍ക്ക് ശേഷം ബിഎംഡബ്ല്യു ആയിത്തീര്‍ന്നു.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ലിയു ലോഗോയുടെ വിവിധ കാലങ്ങളിലൂടെയുള്ള വളര്‍ച്ചയാണ് ഇവിടെ ചിത്രീകരിക്കുന്നത്. 1917 മുതല്‍ 2012 വരെ.

ബിഎംഡബ്ല്യു ലോഗോ ചരിതം

ബിഎംഡബ്ല്യു ലോഗോ ചരിതം

അപ്പം അങ്ങനെയൊക്കെയാണ് കാര്യങ്ങള്. എയര്‍ക്രാഫ്റ്റ് നിര്‍മാണത്തില്‍ തുടങ്ങി ഇന്ന് ലോകത്തിലെ മികച്ച ആഡംബര വാഹനക്കമ്പനിയായി ബിഎംഡബ്യു മാറിയിരിക്കുന്നു. റോള്‍സ് റോയ്സ് അടക്കമുള്ള കമ്പനികള്‍ ഇന്ന് ബീമറിന്‍റെ കീഴിലാണ്.

English summary
BMW's logo colours actually depicts the national colours of Bavaria.
Story first published: Wednesday, February 27, 2013, 8:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark