ഗേൾഫ്രണ്ടുമൊന്നിച്ച് ഒരു 'മിനി' യാത്ര പോകാം

മൂന്നോ നാലോ ദിവസം അടുപ്പിച്ച് ലീവെടുത്ത് ടീം ലീഡിന്റെ കോളുകളും സിഇഒ-യുടെ മെയിലുകളും വരാത്ത ഏതെങ്കിലും കാട്ടുമുക്കിലേക്ക് ഗേള്‍ ഫ്രണ്ടിനെയും കൂട്ടി പണ്ടാരമടങ്ങാന്‍ ആഗ്രഹിക്കാത്തവരില്ല. ഇത്തരം യാത്രകള്‍ക്ക് ഒരു കാംപര്‍ വാന്‍ കൂട്ടിനുണ്ടെങ്കില്‍ സംഗതി ജോറായി. ലോകത്തിലെ ഏറ്റവും ചെറിയ കാംപര്‍ വാന്‍ എന്ന വിശേഷണത്തോടെ മിനി അവതരിപ്പിച്ചിട്ടുള്ള ഈ മൂന്ന് കണ്‍സെപ്റ്റുകള്‍ നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്.

മിനി ക്ലബ്‌വാന്‍ കാംപര്‍, മിനി കണ്‍ട്രിമാന്‍ കാംപ്, ക്രൗളി കാരവാന്‍ എന്നിങ്ങനെയുള്ള മൂന്ന് കണ്‍സെപ്റ്റുകളുടെ ചിത്രങ്ങളും വിവരങ്ങളും താഴെ.

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മുകളില്‍ ഒരു ടെന്റുമായാണ് ഈ കാംപ് വാന്‍ വരുന്നത്. രണ്ട് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം ഈ വാനില്‍.

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

ആവശ്യം കഴിഞ്ഞാല്‍ ഇതുപോലെ ചുരുക്കി വെക്കാന്‍ കഴിയുന്ന രീതിയിലാണ് മുകളിലെ ടെന്റിന്റെ നിര്‍മാണം.

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മിനി കണ്‍ട്രിമാന്‍ എന്ന ഫോര്‍ വീല്‍ ഡ്രൈവ് കാര്‍ ഓഫ്‌റോഡ് പ്രകടനത്തില്‍ മികവ് പ്രകടിപ്പിക്കുന്ന വാഹനമാണ്...

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

മിനി കണ്‍ട്രിമാന്‍ എഎല്‍എല്‍4 കാംപ്

...ഇക്കാരണത്താല്‍ തന്നെ ദുര്‍ഘടമായ ട്രക്കിംഗുകള്‍ക്കും ഈ വാഹനത്തെ കൂടെക്കൊണ്ടുപോകാം.

മിനി ക്ലബ്‌വാന്‍ കാംപര്‍

മിനി ക്ലബ്‌വാന്‍ കാംപര്‍

ഒറ്റയ്ക്ക് യാത്ര പോകുന്നവരെ ഉദ്ദേശിച്ച് നിര്‍മിച്ചതാണ് ഈ കണ്‍സെപ്റ്റ്. എങ്കിലും ഒരാളെക്കൂടി ഒപ്പം കൂട്ടിയാല്‍ കുഴപ്പമൊന്നും വരാനില്ല. ഈ വാഹനം ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ കാംപര്‍ വാനാണ്.

മിനി ക്ലബ്‌വാന്‍ കാംപര്‍

മിനി ക്ലബ്‌വാന്‍ കാംപര്‍

ഉള്ളില്‍ ഒരു സ്ലീപ്പിംഗ് ബര്‍ത്ത് തയ്യാറാക്കിയിരിക്കുന്നു. പുറത്തേക്ക് നീക്കാവുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത ഒരു കിച്ചനും വാഹനത്തിലുണ്ട്. അത്യാവശ്യം പാചകം ഇതില്‍ ചെയ്യാം.

മിനി ക്ലബ്‌വാന്‍ കാംപര്‍

മിനി ക്ലബ്‌വാന്‍ കാംപര്‍

ഉള്ളില്‍ ഒരു ടിവി, ഓക്‌സിലറി ഹീറ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. മുകളില്‍ ഗ്ലാസ് മേല്‍ക്കൂരയാണുള്ളത്. ഇത് വേണമെങ്കില്‍ നീക്കി ആകാശം കണ്ട് കിടക്കാവുന്നതാണ്.

മിനി ക്രൗളി

മിനി ക്രൗളി

രണ്ട് പേര്‍ക്ക് സുഖമായി ദൂരയാത്ര പോകാവുന്ന ആഡംബര കാരവാനാണ് മിനി ക്രൗളി. കാറിനോട് ഘടിപ്പിക്കാവുന്ന ഈ കാരവാന്‍ 300 കിലോഗ്രാം ഭാരം വരുന്നു.

മിനി ക്രൗളി

മിനി ക്രൗളി

ഈ കാരവാനില്‍ രണ്ടു പേര്‍ക്ക് കിടക്കാനുള്ള സൗകര്യമുണ്ട്.

മിനി ക്രൗളി

മിനി ക്രൗളി

കാരവാനില്‍ ഒരു അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഗാസ് സ്റ്റൗ, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങള്‍ കിച്ചനിലുണ്ട്.

മിനി ക്രൗളി

മിനി ക്രൗളി

ടിവി, ഡിവിഡി പ്ലേയര്‍ തുടങ്ങിയ സന്നാഹങ്ങളെല്ലാം കാരവാനിലുണ്ട്.

Most Read Articles

Malayalam
English summary
Mini has unveiled three camper concepts called Cowley Caravan, Mini Countryman Camp Tent and Mini Clubvan Camper.
Story first published: Tuesday, October 29, 2013, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X