ലാഫെരാരിക്ക് കൂടുതല്‍ കുതിരശക്തി?

വന്‍ കരുത്തോടെ ഫെരാരിയുടെ ലാഫെരാരി അവതരിച്ചത് ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ്. മക്‍ലാറന്‍ പി1, ലംബോര്‍ഗിനി വെനിനോ എന്നീ കരുത്തിന്‍റെ തമ്പുരാക്കന്മാരോടൊപ്പമാണ് ലാഫെരാരിയും വന്നത്. നിലവില്‍ ലാഫെരാരി പുറത്തെടുക്കുന്ന കുതിരശക്തിയും കൊടും ചക്രവീര്യവും പോരെന്ന നിലപാടാണ് ഫെരാരിക്കെന്നു തോന്നും പുതിയ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍.

ലാഫെരാരിക്ക് കൂടുതല്‍ കരുത്തേറിയ ഒരു പതിപ്പ് പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. നിലവില്‍ ലാഫെരാരിയുടെ 499 പതിപ്പുകളാണ് ഫെരാരി പുറത്തിറക്കിയിട്ടുള്ളത്.

സൂപ്പര്‍ കുതിരശക്തി

സൂപ്പര്‍ കുതിരശക്തി

ലാഫെരാരിയുടെ ഒരു 'സൂപ്പര്‍ എക്സ്ക്ലൂസിവ്' പതിപ്പ് പുറത്തിങ്ങിയേക്കുമെന്ന് വാഹനത്തിന്‍റെ പ്രധാന ഡിസൈനറായ ഫ്ലോവിയോ മന്‍സോനി (Flavio Manzoni) ഓട്ടോകാറിനോട് സൂചിപ്പിച്ചു.

വീര്യം

വീര്യം

നിലവിലുള്ള കാറിനെക്കാള്‍ വീര്യമേറിയതായിരിക്കും അത്. വാഹനത്തിന്‍റെ ഭാരം 1225 കിലോഗ്രാം എന്നതില്‍ നിന്ന് 1000 കിലോഗ്രാമിലേക്ക് എത്തിക്കും.

എത്രയെണ്ണം?

എത്രയെണ്ണം?

പുതിയ ലാഫെരാരി എത്രയെണ്ണം നിര്‍മിക്കുമെന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ കഴിയിലെന്ന നിലപാടാണ് മന്‍സോനിക്കുള്ളത്.

പത്തോ ഇരുപതോ എണ്ണം

പത്തോ ഇരുപതോ എണ്ണം

ഈ പതിപ്പ് പക്ഷെ നിലവിലുള്ളതു പോലെ അഞ്ഞൂറെണ്ണം പ്രതീക്ഷിക്കാമെന്ന് തോന്നുന്നില്ല. 20 എണ്ണത്തില്‍ കൂടുതലുണ്ടാകാന്‍ വഴിയില്ലെന്നാണ് കരുതേണ്ടത്.

വില

വില

വാഹനത്തിന്‍റെ വില പ്രതീക്ഷിക്കുന്നത് 18 കോടിക്കും 30 കോടിക്കും ഇടയിലാണ്.

Most Read Articles

Malayalam
English summary
LaFerrari's chief designer Flavio Manzoni has told Autocar that a super exclusive version of the LaFerrari will be developed that will be more extreme.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X