ചരിത്രത്തിന് ആദരമായി ഫിയറ്റ് 500 '1957 എഡിഷന്‍'

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെറു ഹാച്ച്ബാക്കുകള്‍ വിറ്റഴിക്കപ്പെടുന്ന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ന് ഇന്ത്യന്‍ വിപണി. ഇന്ത്യയില്‍ വില്‍ക്കുന്ന ആള്‍ട്ടോ റെയ്ഞ്ച് കാറുകളാണ് ലോകത്തില്‍ ഏറ്റവും വില്‍ക്കുന്ന കാര്‍ എന്ന ഖ്യാതി ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിനോടൊപ്പം പങ്കിടുന്നത്. ഇന്ത്യ ഇന്ന് ചെറുകാറുകളുടെ പറുദീസയാണെങ്കിലും ചെറുകാറുകളുടെ ചരിത്രം തുടങ്ങുന്നത് ജര്‍മനിയില്‍ നിന്നുള്ള ഫോക്‌സ്‌വാഗണ്‍ ബീറ്റിലിലും ഇറ്റലിക്കാരനായ ഫിയറ്റ് 500ലുമൊക്കെയാണ്. വിലകുറഞ്ഞ കാറുകള്‍ എന്ന സങ്കല്‍പത്തില്‍ പുറത്തിറങ്ങിയവയാണ് ബീറ്റിലും ഫിയറ്റ് 500മെല്ലാം. ഇന്ന് ഈ കാറുകള്‍ ആഡംബര കാറുകളുടെ നിരയിലേക്ക് കയറിയിരിക്കുന്നു. ക്ലാസിക് കാറുകള്‍ എന്ന വിഭാഗത്തില്‍ ആളുകള്‍ ആരാധനയോടെ വീക്ഷിക്കുന്ന ഈ കാറുകളെ പ്രതിച്ഛായ നിര്‍മിതി ഉദ്ദേശിച്ചാണ് ഇന്ന് വിപണിയിലെത്തുക്കുന്നത്.

1957ല്‍ നോവ 500 അഥവാ ന്യൂ 500 എന്ന പേരില്‍ പുറത്തിറങ്ങിയ ഫിയറ്റ് 500 അഞ്ച് ദശകത്തിലധികം നീണ്ട അതിന്റെ യാത്ര ഇപ്പോഴും തുടരുകയാണ്. ഫിയറ്റ് 500 നല്‍കിയ നീണ്ടകാലത്തെ സേവനങ്ങളെ ഒരു പ്രത്യേക പതിപ്പുവഴി ആദരിക്കുകയാണ് കമ്പനി. 'ഫിയറ്റ് 500 1957 എഡിഷന്‍' എന്ന പേരില്‍. ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചുവരികയാണിപ്പോള്‍.

നോവ 500

നോവ 500

1957ല്‍ പുറത്തിറങ്ങിയ നോവ 500 മോഡലിനുള്ള ആദരവാണ് ഫിയറ്റ് 500 1957 എഡിഷന്‍. 2014 ഫിയറ്റ് 500 ലോഞ്ജ് വേരിയന്റിനെ ആധാരമാക്കിയാണ് പ്രത്യേക പതിപ്പ് നിര്‍മിച്ചിരിക്കുന്നത്.

നിറങ്ങൾ

നിറങ്ങൾ

മൂന്ന് നിറങ്ങളിലാണ് ഫിയറ്റ് 500 1957 എഡിഷന്‍ ലഭിക്കുക. വൈറ്റ്, ലൈറ്റ് ഗ്രീന്‍, സെലെസ്റ്റിയല്‍ ബ്ലൂ എന്നിങ്ങനെയാണ് നിറങ്ങള്‍. ഇവയില്‍ സെലെസ്റ്റിയല്‍ ബ്ലൂ പതിപ്പിന് വെള്ള നിറത്തിലുള്ള റൂഫ് ഘടിപ്പിച്ചിട്ടുണ്ട്. മിറര്‍ കാപ്പിലും വെള്ള പൂശിയിരിക്കുന്നു.

റിട്രോ ഫീൽ

റിട്രോ ഫീൽ

വീലുകളുടെ ഡിസൈന്‍ പ്രത്യേകം ശ്രദ്ധിക്കുക. 57 മോഡല്‍ ഫിയറ്റ് 500ന്റെ ഫുള്‍ വീല്‍ കവര്‍ ശൈലിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വീല്‍ ലിപ്‌സില്‍ ക്രോമിയം പൂശിയിട്ടുണ്ട്. സെന്റര്‍ കാപ്പില്‍ ഫിയറ്റ് എംബ്ലം കാണാം. കാപ്പിനു ചുറ്റുമായി ബോഡ് നിറം പൂശിയിരിക്കുന്നു. വാഹനത്തിന്റെ മുമ്പിലും പിന്നിലും ഫിയറ്റ് എംബ്ലം കാണാം.

Fiat 500 1957 Edition Pays Tribute To Its Retro Forefather

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ഫിയറ്റ് 500 1957 എഡിഷനില്‍ നല്‍കിയിരിക്കുന്നത്. ഐവറി വൈറ്റ് നിറത്തിലുള്ള ഡാഷ്‌ബോഡും സ്റ്റീയറിംഗും കാണാം. സ്റ്റീയറിംഗില്‍ ബ്രൗണ്‍ തുകല്‍ പണിയും കാണാവുന്നതാണ്. ഡാഷ്‌ബോഡിന് മുകള്‍വശത്ത് ഗ്രേ നിറത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കുക. ബ്രൗണ്‍ നിറത്തിലുള്ള തുകല്‍ സീറ്റുകളും ഹാന്‍ഡ്‌റെസ്റ്റും കാണാം. ഗിയര്‍ഷിഫ്റ്റ് ലിവറിലും തുകല്‍ സാന്നിധ്യമുണ്ട്.

Fiat 500 1957 Edition Pays Tribute To Its Retro Forefather

1.4 ലിറ്റര്‍ ശേഷിയുള്ള മള്‍ടിഎയര്‍ എന്‍ജിനാണ് ഫിയറ്റ് 500 1957 എഡിഷനില്‍ ഘടിപ്പിച്ചിരിക്കുന്നത്. 101 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ എന്‍ജിന് കഴിയുന്നു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനിലെ കുതിരകളെ ചക്രങ്ങളിലേക്ക് പായിക്കുന്നു. ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ആയി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #los angeles auto show #fiat
English summary
The famous Fiat 500 small city car made its debut in 1957 as the Nuova 500 or New 500, in Italy. Nearly 6 decades later the car still exists and is ready to look back into its life with a special Fiat 500 1957 Edition.
Story first published: Friday, November 22, 2013, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X