ഇക്കോസ്പോര്‍ട് ബങ്കളുരു മാളുകളിലേക്ക്

Posted By:

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്‍റെ വ്യത്യസ്തമായ ലോഞ്ച് പരിപാടികള്‍ ഇന്ത്യന്‍ നഗരങ്ങളെ കൈയിലെടുത്തുകഴിഞ്ഞു. മുംബൈയിലും ദില്ലിയിലുമെല്ലാമുള്ള മാളുകളിലെ പ്രദര്‍ശനത്തിന് ശേഷം വാഹനം ബങ്കളുരുവിലെത്തുകയാണ്.

മാര്‍ച്ച് 29 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഇക്കോസ്പോര്‍ട് ബങ്കളുരുവില്‍ ഉണ്ടാവുക. ഇതേ ദിവസങ്ങളില്‍ ചണ്ഡിഗഢിലും വാഹനം പ്രദര്‍ശിപ്പിക്കും.

Ford Ecosport

ഇന്ത്യയിലെമ്പാടുമായി 12 നഗരങ്ങളിലാണ് ഇക്കോസ്പോര്‍ട് പ്രദര്‍ശിപ്പിക്കുക. കൊച്ചിയിലും വാഹനം എത്തുന്നുണ്ട്. ഇത് ഔദ്യോഗിക ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് നടക്കുന്നത്. ജനങ്ങളിലേക്ക് ആദ്യമിറങ്ങുക എന്നതാണ് പദ്ധതി.

ഈ നവര്‍ഷം ജൂണ്‍ മാസത്തില്‍ ഇക്കോസ്പോര്‍ട് നിരത്തുകളിലെത്തും എന്നാണ് പ്രതീക്ഷ.

മുംബൈ, ദില്ലി എന്നിവിടങ്ങളിലെ മാളുകളില്‍ പ്രദര്‍ശനം നടത്തിക്കഴിഞ്ഞു. ബങ്കളുരുവില്‍ മല്ലേശ്വരത്തെ മന്ത്രി മാളില്‍ 29നും 31ഉം ഇടയില്‍ എത്തുകയാണെങ്കില്‍ ഇക്കോസ്പോര്‍ടിനെ കാണാവുന്നതാണ്.

വിപണിയില്‍ കടുത്ത മത്സരം നടക്കാന്‍ പോകുന്ന സെഗ്മെന്‍റായി കോംപാക്ട് എസ്‍യുവി വിഭാഗം മാറുകയാണ്. നിലവില്‍ ഡസ്റ്റര്‍, പ്രീമിയര്‍ റിയോ, മഹീന്ദ്ര ക്വണ്‍ടോ എന്നീ വാഹനങ്ങള്‍ മാത്രമാണ് ഈ സെഗ്മെന്‍റിലുള്ളത്. ഇതില്‍ ഡസ്റ്റര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു വരികയാണ്.

ഇക്കോസ്പോര്‍ട് വിപണിയിലെത്തിയാല്‍ പ്രധാന മത്സരം ഡസ്റ്ററുമായിട്ടായിരിക്കും.

English summary
Ford EcoSport will go for a public unveiling in Mantri Mall at Malleswaram, Bangalore before its official launch.
Story first published: Tuesday, March 26, 2013, 17:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark