ഫോഡ് ഇക്കോസ്പോര്‍ട് ലോഞ്ച് ജൂണ്‍ 11ന്?

Posted By:
To Follow DriveSpark On Facebook, Click The Like Button
ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ വരവിനെക്കുറിച്ച് ഒരന്വേഷണമെങ്കിലും വരാത്ത ദിവസങ്ങളില്ല. ഇക്കോബൂസ്റ്റ് എന്ന എന്‍ജിനും അത് പകരുന്ന അന്തംവിട്ട മൈലേജും (എആര്‍എഐ കണക്ക് പ്രകാരം ലിറ്ററിന് 18.7 കിലോമീറ്റര്‍), മികച്ച പ്രകടനവും (123.29 കുതിരശക്തി @6000 ആര്‍പിഎം) ആളുകളെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കോസ്പോര്‍ട് കോംപാക്ട് എസ്‍യുവി ഇന്ത്യയില്‍ ജൂണ്‍ 11ന് ലോഞ്ച് ചെയ്യും!

ഇത് പക്ഷെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല ഇതുവരെ. ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞ് ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്തകളെക്കുറിച്ച് ഒന്നുമറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്തായാലും ജൂണിനപ്പുറം നീങ്ങില്ല എന്ന ഒരുറപ്പ് പൊതുവിലുണ്ട്.

1ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് ഇക്കോബൂസ്റ്റ്. വിഖ്യാതമായ ഈ എന്‍ജിന്‍ ഇക്കോസ്പോര്‍ടിന്‍റെ ഉയര്‍ന്ന പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. ഒരു ഡീസല്‍ എന്‍ജിനും ഇക്കോസ്പോര്‍ടിന് ഘടിപ്പിക്കുന്നുണ്ട്. 1.5 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. ഇത് കൂടാതെ മറ്റൊരു പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഫോഡ് ഇറക്കും. 1.5 ലിറ്റര്‍ ശേഷി തന്നെയാണ് ഈ എന്‍ജിനും ഉണ്ടാവുക.

ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ ബുക്കിംഗ് ജൂണില്‍ തുടങ്ങുമെന്ന് നേരത്തെ കമ്പനി സ്ഥിരീകരിച്ചിരുന്നു. വാഹനത്തിന്‍റെ ലോഞ്ച് മൂന്നോ നാലോ ആഴ്ചയിലധികം നീളാന്‍ സാധ്യതയില്ല എന്ന ഉറപ്പാണ് ബുക്കിംഗ് പ്രഖ്യാപനം വഴി ഫോഡ് നല്‍കിയത്. ബുക്കിംഗ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് കൃത്യമായ ഔദ്യോഗിക വിവരം ഇനിയും ലഭ്യമല്ല.

എമര്‍ജന്‍സി അസിസ്റ്റന്‍സ് ഫീച്ചര്‍ അടക്കമുള്ള സംവിധാനങ്ങളുമായാണ് ഫോഡ് ഇക്കോസ്പോര്‍ട് വരുന്നത്. കഴിഞ്ഞയാഴ്ച ഗോവയില്‍ നടന്ന മീഡിയ ഡ്രൈവിനിടെയുണ്ടായ ആക്സിഡന്‍റിലൂടെ ഈ എമര്‍ജന്‍സി അസിസ്റ്റ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ മനസ്സിലാക്കിയിരുന്നു. അപകടത്തില്‍ പെട്ട വാഹനത്തിലുണ്ടായിരുന്ന ഡ്രൈവ്സ്പാര്‍ക് ചീഫ് എഡിറ്റര്‍ ജോബോ കുരുവിള ജീവനോടെ തിരിച്ചെത്തിയിരുന്നു.

English summary
One of the most awaited cars in India, the Ford EcoSport may be launched by 11the of June 2013.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark