പുതിയ ഫിഗോ ഇക്കോബൂസ്റ്റിലേറി എക്‌സ്‌പോയിലേക്ക്

2012ലാണ് ഫോഡ് ഫിഗോ ഹാച്ച്ബാക്കിന് അവസാനമായി ഒരു മുഖം മിനുക്കല്‍ ലഭിച്ചത്. അധികകാലമൊന്നും പിന്നിട്ടിട്ടില്ലെങ്കിലും വിപണിയിലെ കടുത്ത മത്സരത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരു ഭേദപ്പെട്ട പുതുക്കലിന് ഫിഗോ തയ്യാറാവേണ്ട സമയം എത്തിയിരിക്കുന്നു. എല്ലാം തിരിച്ചറിഞ്ഞുള്ള നീക്കം തന്നെയാണ് ഫോഡ് നടത്താനൊരുങ്ങുന്നത്.

ഫോഡ് ഫിഗോയുടെ വരുംതലമുറ പതിപ്പിനെ അധികം താമസിക്കാതെ തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ഫിഗോയുടെ 2015 പതിപ്പ് കണ്‍സെപ്റ്റ് രൂപത്തില്‍ ഇതിനകം തന്നെ തയ്യാറാണ്. ബ്രസീലില്‍ ഈയടപത്തകാലത്ത് വാഹനം അവതരിപ്പിക്കപ്പെടുകയുണ്ടായി. 'കാ' എന്ന പേരിലാണ് ബ്രസീലിയന്‍ വിപണിയില്‍ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയില്‍ 2014 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോഷോയില്‍ ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്കിന്റെ 2015 പതിപ്പ് അവതരിപ്പിക്കപ്പെടും.

2015 ഫിഗോ പുതിയ ശില്‍പത്തില്‍

2015 ഫിഗോ പുതിയ ശില്‍പത്തില്‍

ഈയടുത്തകാലത്ത് ഫോഡില്‍ സംഭവിച്ച പ്രധാന മാറ്റം ശില്‍പപരമാണെന്ന് നമുക്കറിയാം. ഫോഡ് ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങളില്‍ വലിയ വിജയം കണ്ടെത്തിയ പുതിയ ഡിസൈന്‍ തത്വശാസ്ത്രം ഇനി വരാനുള്ള എല്ലാ ഫോഡ് വാഹനങ്ങളെയും സ്വാധീനിക്കും. 2015 ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന് പുതുക്കിയ അതിന്റെ ഡിസൈന്‍ തന്നെയാണ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ശൈലിയിലുള്ള ഗ്രില്‍, പുതുക്കി ഡിസൈന്‍ ചെയ്ത ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ ഇക്കോസ്‌പോര്‍ടിലൂടെ നമുക്ക് പരിചിതമായ പുതിയ ശില്‍പശൈലിയുടെ പൊതുസ്വഭാവങ്ങളാണ്. ഹെഡ്‌ലാമ്പില്‍ കാണുന്ന എല്‍ഇഡി ലൈറ്റുകള്‍ ഉല്‍പാദന മോഡലില്‍ പ്രതീക്ഷിക്കേണ്ടതില്ല.

രഹസ്യനാമം

രഹസ്യനാമം

ബി562 എന്ന രഹസ്യനാമത്തിലാണ് 2015 ഫോഡ് ഫിഗോ തയ്യാറാവുന്നത്. ഫോഡിന്റെ ബി2ഇ പ്ലാറ്റ്‌ഫോമില്‍ വാഹനം നിലപാടെടുക്കും. ഫോഡ് ഫിഗോയെ ആധാരമാക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന സെഡാന്‍ മോഡലിനും ഇതേ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും ഉപയോഗിക്കുക. ഫോഡ് ക്ലാസ്സിക്കിന് പകരക്കാരനായി എത്താനിരിക്കുന്ന വാഹനമാണിത്.

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് എന്‍ജിന്‍

2015 ഫോഡ് ഫിഗോയെ കൂടുതല്‍ ശ്രദ്ധേയമാക്കുക എന്‍ജിന്‍ മികവായിരിക്കും. ഫോഡ് ഇക്കോസ്‌പോര്‍ടില്‍ ഘടിപ്പിച്ചിരിക്കുന്ന വിഖ്യാതമായ ഇക്കബൂസ്റ്റ് എന്‍ജിന്‍ ഫോഡ് ഫിഗോയുടെ ബോണറ്റിനടയിലും ഇടം പിടിക്കും. 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനും വാഹനത്തിനുണ്ടായിരിക്കും.

ഗുജറാത്തില്‍ നിര്‍മിക്കും

ഗുജറാത്തില്‍ നിര്‍മിക്കും

ഗുജറാത്തിലെ സാനന്ദില്‍ പണിയിലിരിക്കുന്ന ഫോര്‍ഡിന്റെ പുതിയ പ്ലാന്റിലായിരിക്കും ഫോഡ് ഫിഗോ ഹാച്ച്ബാക്ക് നിര്‍മിക്കുക. ആധുനിക ഡിസൈനില്‍ ഇക്കോബൂസ്റ്റ് എന്‍ജിനുമായി വരുന്ന പുതിയ വാഹനം തീര്‍ച്ചയായും അതിന്റെ പ്രതാപകാലം തിരിച്ചുപിടിക്കും എന്നുതന്നെ കരുതണം.

Most Read Articles

Malayalam
English summary
the next-gen Figo that will be launched in India either late next year or early 2015.
Story first published: Tuesday, November 19, 2013, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X