അമേരിക്കന്‍ മസില്‍ കാർ ഇന്ത്യയിലേക്ക്

Posted By:

ഫോഡ് മസ്റ്റാംഗ് എന്ന ക്ലാസിക് കാര്‍ ജനിച്ചിട്ട് 2014ല്‍ അമ്പതാണ്ട് തികയുകയാണ്. ലോകമെമ്പാടും തങ്ങളുടെ ബ്രാന്‍ഡ് പടര്‍ന്നിട്ടും മസ്റ്റാംഗിന് ഒരു റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കൊണ്ടുവരണമെന്ന് ഫോഡിന് തോന്നിയിട്ടില്ല. ആസ്‌ത്രേലിയയില്‍ ദീര്‍ഘകാലം ഫോഡുണ്ടായിരുന്നു. അവിടേക്കും ഈ വാഹനത്തെ കൊണ്ടുപോകണമെന്ന് കമ്പനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഇമ്മാതിരി തോന്നലുകളില്‍ ഇനിയും അഭിരമിച്ചിരുന്നാല്‍ ശരിയാവില്ല എന്നൊരു തോന്നല്‍ ഫോഡിനുണ്ടായിട്ടുണ്ട്. വാര്‍ത്തകള്‍ പറയുന്നത് പ്രകാരം, ഒരു റൈറ്റ് ഹാന്‍ഡ് ഡ്രൈവുമായി മസ്റ്റാംഗ് വരാനൊരുങ്ങുകയാണ്.

റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വരുന്നു എന്നതിനര്‍ത്ഥം ഈ വാഹനം ഇന്ത്യയിലേക്കും വരുന്നു എന്നാണ്. വാഹനം 2015ല്‍ ഇന്ത്യയിലെത്തിക്കാന്‍ ഫോഡ് ആലോചിക്കുന്നതായി ഓട്ടോകാര്‍ ഇന്ത്യ സ്ഥിരീകരിക്കുന്നു. യുകെ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മസ്റ്റാംഗ് എത്തിച്ചേരും.

'അമേരിക്കന്‍ മസില്‍ കാര്‍'

'അമേരിക്കന്‍ മസില്‍ കാര്‍'

1964ലാണ് ഫോഡ് മസ്റ്റാംഗ് അമേരിക്കന്‍ വിപണിയിലിറങ്ങുന്നത്. 60കളില്‍ അമേരിക്കയില്‍ ഒരു തരംഗമായി മാറിയിരുന്നു മസില്‍ കാറുകള്‍. 'അമേരിക്കന്‍ മസില്‍ കാര്‍' എന്ന് ലോകം ഇന്ന് തിരിച്ചറിയുന്ന ഒരു വലിയ വിഭാഗം കാറുകളുടെ പിറവി ഈ സമയത്താണ് സംഭവിച്ചത്. ഇംപാല സെഡ്11 427, ഫോഡ് തണ്ടര്‍ബോള്‍ട്ട്, ഡോഡ്ജ് ചാര്‍ജര്‍ ആര്‍/ടി തുടങ്ങിയ നിരവധി മസില്‍ കാറുകള്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.

Ford Mustang

അമേരിക്കന്‍ മസില്‍ കാര്‍ ശില്‍പശൈലിയുടെ ഒരു ക്ലാസിക് ഉദാഹരണമാണ് മസ്റ്റാംഗ് എന്നു പറയാം. യൂറോപ്യന്‍ സ്‌പോര്‍ട്‌സ് കാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കാറിന്റെ ഡിസൈന്‍. യൂറോപ്യന്‍മാരുമായുള്ള ഈ അടിസ്ഥാനപരമായ വിയോജിപ്പ് മൂലമാകണം മസ്റ്റാംഗ് അവിടെയും നേരിട്ട് ഇത്രയും കാലം പ്രവേശിക്കാതിരുന്നത്. എന്നാല്‍ സ്വകാര്യം ഇറക്കുമതികള്‍ ഈയിടെയായി വലിയ തോതില്‍ ഉയര്‍ന്നിട്ടുള്ളത് ഫോഡിന് പ്രതീക്ഷ നല്‍കുന്ന ഒരു ഘടകമാണ്.

Ford Mustang

2 ഡോര്‍ കൂപെ, ഹാച്ച്ബാക്ക്, ഫാസ്റ്റ്ബാക്ക്, കണ്‍വെര്‍ടിബ്ള്‍ എന്നീ ബോഡി സ്‌റ്റൈലുകളില്‍ വിപണിയില്‍ ലഭിക്കും. 2 ഡോര്‍ കൂപെയോ ഇതിന്റെ തന്നെ നാലുപേര്‍ക്കിരിക്കാവുന്ന പതിപ്പോ ഇന്ത്യന്‍ വിപണിയിലേക്ക് ആലോചിക്കുമെന്നാണ് കരുതപ്പെടുന്നത്.

Ford Mustang

മൂന്ന് എന്‍ജിന്‍ പതിപ്പുകള്‍ മസ്റ്റാംഗിനുണ്ട്. 3.7 ലിറ്റര്‍ വി6 എന്‍ജിന്‍, 5.0 ലിറ്റര്‍ മസ്റ്റാംഗ് ജിടി, 5.8 ലിറ്റര്‍ സൂപ്പര്‍ചാര്‍ജിഡ് വി8 എന്‍ജിന്‍ എന്നിവ.

Ford Mustang

2014ല്‍ അമ്പത് വയസ്സ് തികയുമ്പോള്‍ മസ്റ്റാംഗിന് ഒരു കിടിലന്‍ പ്രത്യേക എഡിഷന്‍ പുറത്തിറക്കാന്‍ ഫോഡ് തയ്യാറെടുക്കുകയാണ്. ഈ വാഹനം അടുത്ത വര്‍ഷത്തെ ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെടും.

Ford Mustang

ഫോഡ് മസ്റ്റാംഗിന്റെ 2014 കണ്‍സെപ്റ്റാണ് ചിത്രത്തില്‍. ഫോഡിന്റെ ഏറ്റവും പുതിയ ശില്‍പ തത്വശാസ്ത്രത്തിന്റെ സ്വാധീനം കാണാവുന്നതാണ്.

English summary
The idea of bringing the Mustang to India has surfaced owing to the brand's 50th anniversary celebrations that begin next year.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark