ഫോഡ് മസ്റ്റാംഗ് പ്രത്യേക എഡിഷന്‍ വാച്ച്

Posted By:

വന്‍ കരുത്തുള്ള കാറുകള്‍ക്ക് പ്രത്യേക എഡിഷന്‍ വാച്ചുകള്‍ പുറത്തിറക്കുന്നത് കാര്‍ നിര്‍മാതാക്കളുടെ ഒരു രീതിയാണ്. ഫെരാരികള്‍ക്കും ലംബോര്‍ഗിനികള്‍ക്കുമെല്ലാം ഇത്തരം പ്രത്യേക എഡിഷന്‍ വാച്ചുകള്‍ പുറത്തിറക്കാറുള്ളത് ചിലതെല്ലാം ഡ്രൈവ്‌സ്പാര്‍ക്ക് വായ്‌നക്കാരുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. ഇത്തവണ ഫോഡ് മസ്റ്റാംഗ് മസില്‍ കാര്‍ വിപണിയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത് പ്രമാണിച്ച് ഒരു വാച്ച് പുറത്തിറക്കുന്നതിനെക്കുറിച്ച് സംസാരിക്കാം.

അടുത്ത വര്‍ഷം ഏപ്രിലിലാണ് മസ്റ്റാംഗിന്റെ 50ാം വയസ്സ് പൂര്‍ത്തിയാവുക. കൂടുതല്‍ കാര്യങ്ങള്‍ താഴെ വായിക്കാം.

To Follow DriveSpark On Facebook, Click The Like Button
ഷിനോല

ഷിനോല

ആഡംബര വസ്തുക്കള്‍ നിര്‍മിക്കുന്ന ഷിനോലയാണ് ഈ പുതിയ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. സൈക്കിള്‍ നിര്‍മാണത്തിന്റെ പേരിലാണ് ഷിനോലയെ ലോകം അറിയുന്നത്.

Ford Shinola Special Edition Watch Celebrates 50 years Of Mustang

വാച്ചിന് സ്‌ക്രാച്ച് വീഴാതിരിക്കാനുള്ള പ്രതിരോധമുള്ള സഫയര്‍ ക്രിസ്റ്റല്‍ ഗ്ലാസ്സാണ് ഘടിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന നിലവാരമുള്ള കറുത്ത തുകല്‍ ഉപയോഗിച്ചിരിക്കുന്നു വാച്ചിന്റെ പട്ട നിര്‍മിക്കാന്‍.

'മസ്റ്റാംഗ് 50 ഇയേഴ്‌സ്'

'മസ്റ്റാംഗ് 50 ഇയേഴ്‌സ്'

'മസ്റ്റാംഗ് 50 ഇയേഴ്‌സ്' ലോഗോ വാച്ചിനുള്ളില്‍ കാണാം. അന്തരീക്ഷമര്‍ദ്ദത്തെക്കാള്‍ അഞ്ച് മടങ്ങ് ജലമര്‍ദ്ദത്തെ വരെ ചെറുക്കാന്‍ ഈ വാച്ചിന് സാധിക്കും. വെള്ളം അകത്തു കടക്കാന്‍ ഇത്തിരി പാടായിരിക്കും എന്നാണ് ഉദ്ദേശിച്ചത്.

Ford Shinola Special Edition Watch Celebrates 50 years Of Mustang

സാധാരണ കാര്‍ നിര്‍മാതാക്കള്‍ നിര്‍മിക്കാറുള്ള പ്രത്യേക വാച്ചുകള്‍ പോലെത്തന്നെ വളറെ കുറച്ച് മോഡലുകള്‍ മാത്രമാണ് ഈ വാച്ചിനും ഉണ്ടായിരിക്കുക. 1000 മസ്റ്റാംഗ് വാച്ചുകള്‍ നിര്‍മിക്കും ഷിനോല. 700 ഡോളറാണ് വാച്ചിന് വില.

വീഡിയോ

വിഷയത്തില്‍ ഫോഡ് പുറത്തിറക്കിയ ഒരു വീഡിയോ ഇവിടെ കാണാം.

English summary
The ‘Mustang 50 Years' logo appears on the face of the watch as well as on the metal crown. The watch can resist water up to five times the atmospheric pressure.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark