പുതിയ കാപ്റ്റിവ മിണ്ടാതെയെത്തി

Posted By:

ചില സമയങ്ങളില്‍ കാര്യങ്ങള്‍ നിശ്ശബ്ദമായി ചെയ്യേണ്ടി വരും. ജനറല്‍ മോട്ടോഴ്‌സ് ഇപ്പോള്‍ അത്തരമൊരു സമയത്തിലാണുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ തിരിച്ചുവിളി നടത്തിയതിനുശേഷം ഷെവര്‍ലെ മോട്ടോഴ്‌സ് കാപ്റ്റിവ മുഖംമിനുക്കല്‍ അവതരിപ്പിച്ചിരിക്കുകയാണ്.

വെബ്‌സൈറ്റില്‍ പുതിയ കാപ്റ്റിവയുടെ ചിത്രങ്ങളും വിവരങ്ങളും ചേര്‍ക്കുക മാത്രമാണ് വാഹനത്തിന്റെ വരവറിയിക്കാന്‍ ചെയ്തിരിക്കുന്നത്. ചില ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം ഒരു പുതിയ എന്‍ജിന്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് പുതിയ കാപ്റ്റിവയില്‍.

GM Updates Website With Chevrolet Captiva Facelift

മുന്‍ ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട് പുതിയ കാപ്റ്റിവയില്‍. ബംപര്‍ ഡിസൈനും മാറിയിരിക്കുന്നു.

GM Updates Website With Chevrolet Captiva Facelift

ബ്രേക് ലൈറ്റ് ക്ലസ്റ്ററില്‍ പുതിയ എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ഫോഡ് ലാമ്പ് ഹൗസിംഗിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളും പുതിയതാണ്.

GM Updates Website With Chevrolet Captiva Facelift

ഇന്റീരിയറില്‍ സീറ്റുകള്‍ക്ക് പുതിയ ഫാബ്രിക് നല്‍കിയിരിക്കുന്നു. ഒരു പുതിയ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്. ഇവയൊഴിച്ചാല്‍ കാര്യപ്പെട്ട മാറ്റങ്ങളില്ല ഉള്‍വശത്ത്.

GM Updates Website With Chevrolet Captiva Facelift

റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം എന്നിവയും കാപ്റ്റിവയിലുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

GM Updates Website With Chevrolet Captiva Facelift

2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് നേരത്തെ ഉപയോഗിച്ചു വന്നിരുന്നത്. ഇത് പുതിയ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന് വഴിമാറിയിരിക്കുന്നു. 183.94 കുതിരശക്തി 3,800 ആര്‍പിഎമ്മില്‍ പകരാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്‍. 2000 ആര്‍പിഎമ്മില്‍ 424 എന്‍എം ചക്രവീര്യവും നല്‍കുന്നു. പുതുതായി ചേര്‍ത്തിട്ടുള്ള റിയര്‍ വീല്‍ ഡ്രൈവ് സിസ്റ്റം വരുന്നത് മാന്വല്‍ ഗിയര്‍ ബോക്‌സ് ഘടിപ്പിച്ചാണ്. ഈ പതിപ്പ് ലിറ്ററിന് 14.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച പതിപ്പ് വരുന്നത് ആള്‍ വീല്‍ ഡ്രൈവിലാണ്. ഇതില്‍ ലിറ്ററിന്‍ 12.12 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു.

GM Updates Website With Chevrolet Captiva Facelift

ജനറലിന്റെ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം പുതിയ കാപ്റ്റിവയുടെ വില തുടങ്ങുന്നത് 23,49,802 രൂപയിലാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം.

English summary
Amidst all the troubles GM India is presently facing it has managed to introduce the Chevrolet Captiva facelift in India, but it decided to do so with zero fanfare.
Story first published: Thursday, August 15, 2013, 8:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark