അംബാസ്സഡര്‍ ഹാച്ച്ബാക്ക് ഉറപ്പായി

Posted By:

അംബാസ്സഡര്‍ കാറിന് ഒരു ഹാച്ച്ബാക്ക് പതിപ്പ് വരാന്‍ പോകുന്നുവെന്ന് വാര്‍ത്തയടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അടിച്ചടിച്ച് നമ്മുടെ വിരല് തേഞ്ഞതല്ലാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് യാതൊരനക്കവുമില്ല. മികവുറ്റ ഒരു ക്ലാസിക് ഡിസൈനും ഇന്ത്യയിലെ മറ്റേതൊരു ബ്രാന്‍ഡിനെയും വെല്ലുന്ന ബ്രാന്‍ഡ് മൂല്യവും വെച്ച് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കയ്യാലപ്പുറത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്നതാണ് പോളിസി.

എന്നാല്‍ ഇത്തവണ ചിലതെല്ലാം നടക്കും എന്നാണ് വിപണിനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തരക്കേടില്ലാത്ത വില്‍പനയാണ് അംബാസ്സഡര്‍ നടത്തിയത്. ഏതാണ്ട് ഇരുപത്തയ്യായിരത്തിലധികം യൂണിറ്റ് കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

അംബാസ്സഡര്‍ കാറിന്‍റെ ക്ലാസിക് സൗന്ദര്യം നിനിര്‍ത്തിക്കൊണ്ട് ഒരു ഹാച്ച്ബാക്ക് മോഡല്‍ വിപണിയിലെത്തിക്കുക എന്നതാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ആലോചിക്കുന്നത്. പുതിയ കാലത്തിന്‍റെ ചലനാത്മകതയും ക്ലാസിക് സൗന്ദര്യവും ഒത്തുചേരുന്ന ഒരു ഡിസൈനായിരിക്കും വാഹനത്തിനുണ്ടാവുക.

2013-14 വര്‍ഷത്തില്‍ തന്നെ പുതിയ മോഡല്‍ നിരത്തിലിറങ്ങണമെന്നാണ് സികെ ബിര്‍ല ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഹനത്തിന്‍റെ നിര്‍മാണത്തിനുള്ള ഗവേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ സിഇഒ ഉത്തം ബോസ് പറയുന്നു. ഈ വാഹനം പുതിയ കാലം ആവശ്യപ്പെടുന്നതെല്ലാം ഉള്‍ക്കൊള്ളും.

അംബാസ്സഡര്‍ സെഡാനിന്‍റെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും വരിക. ഡിസി ഡിസൈന്‍ ചെയ്ത അംബാസ്സഡര്‍ കാര്‍ ചിത്രങ്ങളാണ് താഴെ

To Follow DriveSpark On Facebook, Click The Like Button
ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

ഡിസി ഡിസൈനിന്‍റെ അംബാസ്സഡര്‍

English summary
Reports says that the most expected Hatchback model of Ambassador car will hit the market by 2014.
Story first published: Tuesday, March 19, 2013, 20:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark