ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളിയെ കാണാം

Posted By:

ഇന്ത്യയിലെ കോംപാക്ട് ക്രോസ്സോവര്‍ വസന്തത്തിലേക്ക് ഹ്യൂണ്ടായ് കടക്കാനൊരുങ്ങുന്നത് നേരത്തെ ചാരപ്പടങ്ങള്‍ സഹിതം ഡ്രൈവ്‌സ്പാര്‍ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. പ്രസ്തുത ചാരപ്പടങ്ങളെ ആസ്പദിച്ച് ഒരു ബ്രസീലിയന്‍ സൈറ്റ് (ഓട്ടോ എസ്‌പോര്‍ടെ) വാഹനത്തിന്റെ രൂപം വരച്ചു തയ്യാറാക്കിയിട്ടുള്ളത് നെറ്റിലെമ്പാടും പരക്കുന്നുണ്ട്.

ഹ്യൂണ്ടായിയില്‍ വാഹനവുമായി അടുത്തിടപഴകിയ ഒരു ഉദ്യോഗസ്ഥന്റെ കൂടി സഹായത്തോടെയാണ് സ്‌കെച്ച് തയ്യാറാക്കിയതെന്ന് സൈറ്റ് അവകാശപ്പെടുന്നുണ്ട്.

To Follow DriveSpark On Facebook, Click The Like Button
ശില്‍പം

ശില്‍പം

മുന്‍വശത്ത് ഹെഡ്‌ലാമ്പുകള്‍ ഹ്യൂണ്ടായ് ഐ20യുടെ ശില്‍പ ശൈലിയോട് സാമ്യം പുലര്‍ത്തുന്നത് കാണാം. ഗ്രില്‍ ഷഡ്ഭുജാകൃതിയിലാണ് സ്‌കെച്ചു ചെയ്തിരിക്കുന്നത്. കുറുകെ മൂന്ന് പട്ടകളളും അവയില്‍ മുകളിലെ പട്ടയുടെ നടുവിലായി ഹ്യൂണ്ടായ് ലോഗോയും പേറുന്നത് കാണാം.

അലോയ് വീലുകള്‍

അലോയ് വീലുകള്‍

അഞ്ച് ഇരട്ട ആരങ്ങളുള്ളതാണ് അലോയ് വീലുകള്‍. ശരീരത്തില്‍ അധികം വരകളും മറ്റും വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചിട്ടുണ്ട്. ഫ്‌ലൂയിഡിക് ശില്‍പത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഈ വാഹനത്തില്‍ പ്രയോഗിച്ചിട്ടില്ല എന്നാണ് ആര്‍ട്ടിസ്റ്റ് വ്യക്തമാക്കുന്നത്. ഫ്‌ലൂയിഡിക് ശില്‍പം എസ്‌യുവിയുടെ സൗന്ദര്യത്തിന് ചേര്‍ന്നതല്ലെന്ന കാഴ്ചപ്പാടായിരിക്കാം ഈ നിലപാടിന് പിന്നിലെന്ന് ഊഹിക്കാം.

ടെസ്റ്റ്

ടെസ്റ്റ്

ഹ്യൂണ്ടായ് ചെറു എസ്‌യുവി തെന്‍കൊറിയന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണിനി. ഈ ചിത്രങ്ങളെ ആധാരമാക്കിയാണ് നേരത്തെ കണ്ട സ്‌കെച്ചുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എതിരാളികള്‍

എതിരാളികള്‍

ഇന്ത്യന്‍ വിപണിയിലും ലോകവിപണിയില്‍ പ്രധാന എതിരാളികള്‍ ഫോഡ് ഇക്കോസ്‌പോര്‍ട്, റിനോ ഡസ്റ്റര്‍ എന്നിരൊക്കെത്തന്നെയാണ്. ഇനി വരാനിരിക്കുന്ന ഷെവര്‍ലെ ട്രാക്‌സ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ ചെറു എസ്‌യുവികളും ഹ്യൂണ്ടായ് കോംപാക്ട് ക്രോസ്സോവറിന്റെ എതിരാളികളാണ്.

2014ന്റെ ആദ്യത്തില്‍

2014ന്റെ ആദ്യത്തില്‍

ഇതിനിടെ ഐ10 ഹാച്ച്ബാക്കിന്റെ പുതുതലമുറ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്നത് കണ്ടിരുന്നു. ഈ വാഹനവും അധികം താമസിക്കാതെ നിരത്തിലെത്തും. 2014ന്റെ ആദ്യത്തില്‍ കോംപാക്ട് ക്രോസ്സോവര്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതേണ്ടത്.

English summary
An automobile website from Brazil has rendered the new Hyundai compact SUV.
Story first published: Wednesday, July 31, 2013, 12:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark