ഹ്യൂണ്ടായ് റേസിംഗ് ബ്രാന്‍ഡ് ലോഞ്ച് ചെയ്തു

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഹ്യൂണ്ടായിയുടെ വളര്‍ച്ച ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയാവുന്ന ഒരു സംഗതിയുണ്ട്. എത്രയും ബുദ്ധിപരമാണ് അവരുടെ നീക്കങ്ങള്‍. തങ്ങളുടെ എതിരാളികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഉയരങ്ങളിലേക്ക് ഹ്യൂണ്ടായ് എത്തിച്ചേര്‍ന്നത് വളരെപ്പെട്ടെന്നാണ്. ആഡംബര കാര്‍ വിപണിയിലേക്കുവരെ കടന്നുചെല്ലാന്‍ ധൈര്യം കാണിച്ച ഹ്യൂണ്ടായ് ഇപ്പോള്‍ ഒരു പെര്‍ഫോമന്‍സ് വിഭാഗം തുടങ്ങിയിരിക്കുകയാണ്.

വേള്‍ഡ് റേസ് കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ (WRC) മത്സരിക്കുന്നതിനായി ഐ20യുടെ ഡബ്ല്യൂആര്‍സി പതിപ്പ് ലോഞ്ച് ചെയ്തുകൊണ്ടാണ് തങ്ങളുടെ മോട്ടോര്‍സ്‌പോര്‍ട്‌സിലേക്കുള്ള പ്രവേശനം ഹ്യൂണ്ടായ് പ്രഖ്യാപിച്ചത്. താഴെ ഐ20 ഡബ്ല്യുആര്‍സി പതിപ്പ് കാണാം.

ഇന്ത്യയില്‍ നിന്നുള്ള ഐ20

ഇന്ത്യയില്‍ നിന്നുള്ള ഐ20

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഐ20 കാറിനെ പരിഷ്‌കരിച്ചാണ് ഈ ഡബ്ല്യൂആര്‍സി പതിപ്പ് സൃഷ്ടിച്ചിരിക്കുന്നത് എന്നറിയുക. ജര്‍മനിയിലെ അല്‍സേനൂവില്‍ സ്ഥാപിച്ചിട്ടുള്ള ഹ്യൂണ്ടായ് മോട്ടോര്‍സ്‌പോര്‍ട്‌സ് ഗവേഷണവികസന കേന്ദ്രത്തില്‍ ഇന്ത്യന്‍ ഐ20 എത്തിക്കുകയായിരുന്നു.

ഹ്യൂണ്ടായ് ഷെല്‍ വേള്‍ഡ് റാലി ടീം

ഹ്യൂണ്ടായ് ഷെല്‍ വേള്‍ഡ് റാലി ടീം

മോട്ടോര്‍സ്‌പോര്‍ട്‌സിലേക്ക് പ്രവേശിക്കുന്നതിന് എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) പങ്കാളിത്തം തേടിയിട്ടുണ്ട് ഹ്യൂണ്ടായ്. ഇതാണ് പേരില്‍ കാണുന്നത്. ചിത്രത്തില്‍ കാണുന്ന ലിവറിയിലാണ് (സ്‌പോര്‍ട്‌സ് കാറുകള്‍ക്കുള്ള വര്‍ണപദ്ധതിക്ക് പൊതുവില്‍ പറയുന്ന പേര്) ചാമ്പ്യന്‍ഷിപ്പില്‍ ഹ്യൂണ്ടായ് ഐ20 മത്സരിക്കുക. ഹെല്‍എക്‌സ്അള്‍ട്രാ എന്ന പേര് നല്‍കിയിരിക്കുന്നു ഈ ലിവറിക്ക്.

ഹ്യൂണ്ടായിയുടെ ഐ20 റേസിംഗ് കാർ

2014 സീസണിലെ എഫ്‌ഐഎ വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ ഹ്യൂണ്ടായ് ഐ20 മത്സരിക്കുന്നുണ്ട്. മൊന്റെ കാര്‍ലോയിലാണ് മത്സരം നടക്കുക.

ഡാനി സോര്‍ഡോ

ഡാനി സോര്‍ഡോ

ഹ്യൂണ്ടായ് ഷെല്‍ റേസിംഗ് ടീമിനെ നയിക്കുന്നത് ഡ്രൈവര്‍ ഡാനി സോര്‍ഡോയാണ്. തിയെറി നൂവെല്ലി ഇദ്ദേഹത്തിന്റെ പങ്കാളിയായിരിക്കും. ചില റാലികളില്‍ ഹ്യൂണ്ടായിക്കുവേണ്ടി ജൂഹോ ഹാനിനെന്‍ ഡ്രൈവ് ചെയ്യും. ഇദ്ദേഹത്തിന്റെ കൂടെ ക്രിസ് അറ്റ്കിന്‍സന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടായിരിക്കും.

ഹ്യൂണ്ടായിയുടെ ഐ20 റേസിംഗ് കാർ

വെറും ഒരു വര്‍ഷക്കാലയളവിനുള്ളിലാണ് ഹ്യൂണ്ടായിയുടെ വേള്‍ഡ് റേസ് ചാമ്പ്യന്‍ഷിപ്പ് പദ്ധതികള്‍ പൂര്‍ത്തിയായത്. ടീം രൂപീകരിക്കുകയും മികച്ചൊരു കാര്‍ സൃഷ്ടിച്ചെടുക്കുകയും ഇതിനാവശ്യമായ സാങ്കേതിക സന്നാഹങ്ങളൊരുക്കുകയുമെല്ലാം ഈ ഒരു വര്‍ഷത്തിനിടയില്‍ കഴിഞ്ഞു. അത്യാധുനികമായ മോട്ടോര്‍സ്‌പോര്‍ട് സൗകര്യങ്ങള്‍ ജര്‍മനിയില്‍ ഒരുക്കിയിട്ടുണ്ട്.

'N'

'N'

ഹ്യൂണ്ടായിയുടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് കാറുകള്‍ നിര്‍മിക്കുന്ന വിഭാഗത്തിന് നല്‍കിയിരിക്കുന്ന പേര് 'N' എന്നാണ്.

നാമ്‌യാങ്

നാമ്‌യാങ്

'N' എന്നത് നാമ്‌യാങ് എന്നതിന്റെ ചുരുക്കപ്പേരാണ്. ദക്ഷിണ കൊറിയയില്‍ ഒരു ഗവേഷണവികസന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട് ഈ പേരില്‍. റേസ് കാറുകള്‍ മാത്രമല്ല ഈ ഗവേഷണകേന്ദ്രത്തില്‍ നിര്‍മിക്കുക. വന്‍ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന റോഡ് ലീഗല്‍ (റോട്ടിലോട്ടാവുന്ന) കാറുകള്‍ കൂടി ഇവിടെ വികസിപ്പിക്കും.

ഹ്യൂണ്ടായ് എന്‍

ഹ്യൂണ്ടായ് എന്‍

ഹ്യൂണ്ടായ് എന്‍ എന്ന ബ്രാന്‍ഡ് നാമത്തിലായിരിക്കും പ്രകടനശേഷി കൂടിയ ഹ്യൂണ്ടായ് വാഹനങ്ങള്‍ പുറത്തിറങ്ങുക.

ഹ്യൂണ്ടായിയുടെ ഐ20 റേസിംഗ് കാർ

പാരിസ് മോട്ടോര്‍ ഷോയില്‍ 2012ലാണ് ഹ്യൂണ്ടായ് ഐ20യുടെ പെര്‍ഫോമന്‍സ് പതിപ്പ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വിദഗ്ധരുടെ ഒരു വന്‍സന്നാഹം തന്നെ ഈ വാഹനം നിര്‍മിക്കുന്നതിനായി പ്രവര്‍ത്തിച്ചു. 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള 90 പേര്‍ വാഹനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ഹ്യൂണ്ടായ് പറയുന്നു.

Most Read Articles

Malayalam
English summary
Hyundai, not only has a World Rally Car championship team that's centered around a modified 120 hatchback and dedicated performance division like its rivals do.
Story first published: Thursday, December 12, 2013, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X